ഈരാറ്റുപേട്ട: ഞ്ച്രാഞ്ച് സെകട്ടറി സ്ഥാനവും പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വവും വഴിയോര തൊഴിലാളി യൂണിയന് ഏരിയ വൈസ് പ്രസിഡന്റ് സ്ഥാനവും രാജിവെച്ച് സിപിഎം വാക്കാപറമ്പ് ഞ്ച്രാഞ്ച് സെകട്ടറി റാസി.
മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ വമ്പിച്ച ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വരേണ്ട സാഹചര്യം ഉണ്ടായിട്ടും ഇടതുമുന്നണിയെ ജനമധ്യത്തില്‍ തകര്‍ക്കുന്ന ഇടുങ്ങിയ സമീപനം നേതാക്കള്‍ സ്വീകരിച്ചതില്‍ പ്രതിഷേധിച്ചാണ് രാജി വയ്ക്കുന്നതെന്ന് റാസി തന്റെ രാജിക്കത്തില്‍ ചൂണ്ടിക്കാട്ടി.
15 വര്‍ഷമായി സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകനായ റാസി പാര്‍ട്ടിയുടെ അംഗത്വവും രാജിവെച്ചിട്ടുണ്ട്.
പാര്‍ട്ടി നേതാക്കള്‍ അധികാരത്തിനു വേണ്ടി വിഭാഗീയതയ്ക്കു കുടപിടിച്ചു. മുസ്ലീംലീഗിന് നേട്ടമുണ്ടാക്കി കൊടുക്കുന്ന സമീപനമാണ് നേതാക്കള്‍ സ്വീകരിച്ചതെന്നും റാസി പറഞ്ഞു.
പാര്‍ട്ടി താല്പര്യങ്ങളെ ബലികൊടുത്ത് തങ്ങളോടൊപ്പം നില്‍ക്കുന്നവരെ അധികാരസ്ഥാനങ്ങളില്‍ പ്രതീഷ്ഠിക്കുന്ന നിലപാടാണ് നേതാക്കള്‍ സ്വീകരിക്കുന്നതെന്നും ഇതില്‍ മനം നൊന്താണ് താന്‍ പാര്‍ട്ടി അംഗത്വവും സ്ഥാനവും രാജി വയ്ക്കുന്നതെന്നും റാസി തുറന്നടിച്ചു.
ഈരാറ്റുപേട്ടയിലെ പാര്‍ട്ടി നേതൃത്വം തങ്ങളുടെ അധികാരം നിലനിര്‍ത്തുന്നതിന് വേണ്ടി പാര്‍ട്ടി സഖാക്കളെ രണ്ട് തട്ടിലാക്കുകയാണെന്നും റാസി ആരോപിച്ചു.
റാസിയോടൊപ്പം പാര്‍ട്ടി മെമ്പറും ഷോപ്പ് യൂണിയന് ഏരീയ കമ്മിറ്റി അംഗവും പൂഞ്ഞാര്‍ ക: സ മുന്‍സിപ്പല്‍ പ്രസിഡന്റും കര്‍ഷക സംഘം മുന്‍സിപ്പല്‍ ട്രഷററുമായ ഹാരീസ് മുഹമ്മദ് വാഴമറ്റത്തിലും
ജനാധിപത്യ മഹിളാ അസോസിയേഷന് മുന്‍സിപ്പല്‍ സെക്രട്ടറിയും പാര്‍ട്ടി അംഗവുമായ നജ്മ റാസിയും പാര്‍ട്ടിയുടെയും വര്‍ഗ്ഗ ബഹുജന സംഘടനകളുടെയും മുഴുവന്‍ സ്ഥാനങ്ങളും രാജി വെച്ചിട്ടുണ്ട്.
ഞങ്ങള്‍ തുടര്‍ന്നും കമ്മ്യൂണിസ്റ്റ് ഇടതുപക്ഷ മൂല്യങ്ങള്‍ ഉയര്‍ത്തി പിടിച്ച് പൊതുരംഗത്ത് ഉണ്ടാവുമെന്നും ഇവര്‍ തങ്ങളുടെ പ്രസ്താവനയില്‍ അറിയിച്ചു.
പാലാ വാര്‍ത്ത അപ്ഡേറ്റുകള് മൊബൈലില്‍ ലഭിക്കുന്നതിന് വാട്സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 10 / GROUP 7. Subscribe YouTube Channel / Like Facebook Page