ഈരാറ്റുപേട്ടയില്‍ കടുവാമൂഴി സ്വദേശിനിക്കു കോവിഡ്; രോഗം സ്ഥിരീകരിച്ചത് കോട്ടയം മെഡിക്കല്‍ കോളേജില്‍ വെച്ച്; ആശങ്ക വേണ്ട, ജാഗ്രത മതിയെന്ന് ചെയര്‍മാന്‍

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട സ്വദേശിനിക്കു കോവിഡ് സ്ഥിരീകരിച്ചു. കടുവാമൂഴി സ്വദേശിനിയായ എഴുപതുകാരിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സ തേടുന്നതിനിടെ ഇവര്‍ക്ക് ആശുപത്രിയില്‍ നിന്നും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ സ്ഥിരീകരിച്ചത്.

ഇവരെ ആശുപത്രിയില്‍ പരിചരിച്ചിരുന്ന മകളെയും ഭര്‍ത്താവിനെയും മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ ഈരാറ്റുപേട്ട പിറ്റിഎംഎസ് ഓഡിറ്റോറിയത്തില്‍ സജ്ജമാക്കിയിട്ടുള്ള കോവിഡ് പ്രാഥമിക നിരീക്ഷണകേന്ദ്രത്തിലേക്കു മാറ്റി.

കടുവാമൂഴി സ്വദേശിക്കു കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ പിറ്റിഎംഎസ് ഓഡിറ്റോറിയം വൈസ് ചെയര്‍മാന്‍ ബല്‍ക്കീസ് നവാസിന്റെ നേതൃത്വത്തില്‍ സന്നദ്ധ പ്രവര്‍ത്തകരുടെ സഹായത്തോടെ കഴുകി വൃത്തിയാക്കി അണുനശീകരണം നടത്തി.

ഇന്നലെ രോഗം സ്ഥിരീകരിച്ചയാളുടെ കുടുംബാംഗങ്ങളെയും ഇന്നു രോഗം സ്ഥിരീകരിച്ചയാളുമായി സമ്പര്‍ക്കം പുലര്‍ത്തിയ മകളെയും മരുമകനെയും വെവ്വെറെ ഭാഗങ്ങളിലായി ക്വാറന്റയിന്‍ ചെയ്തു.

ഇന്നു രോഗം സ്ഥിരീകരിച്ചവര്‍ക്ക് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നാണു രോഗം സ്ഥിരീകരിച്ചതെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും നഗരസഭ ചെയര്‍മാന്‍ നിസാര്‍ കുര്‍ബാനി അറിയിച്ചു. നഗരസഭയും ആരോഗ്യ പ്രവര്‍ത്തകരും ജാഗ്രത പുലര്‍ത്തുന്നുണ്ടെന്നും ഈരാറ്റുപേട്ടയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ചെയര്‍മാന്‍ കൂട്ടിച്ചേര്‍ത്തു.

join group new

You May Also Like

Leave a Reply