നടയ്ക്കലില്‍ കോവിഡ് സ്ഥിരീകരിച്ചയാള്‍ പിഎംസിയില്‍ ചികില്‍സയില്‍ കഴിഞ്ഞത് ഒരാഴ്ചയോളം

ഈരാറ്റുപേട്ട: നടയ്ക്കലില്‍ കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. ആര്‍ടിപിസിആര്‍ പരിശോധനയിലാണ് ഇയാള്‍ക്ക് രോഗബാധ സ്ഥിരീകരിച്ചത്.

സ്ഥലം ഇടപാടുകാരനായ ഇയാള്‍ ഒരാഴ്ചയിലേറെയായി ഈരാറ്റുപേട്ട പിഎംസി ആശുപത്രിയില്‍ കടുത്ത പനിയും മറ്റുമായി ചികില്‍സയിലായിരുന്നു. തിങ്കളാഴ്ചയാണ് ഇയാളെ പാലാ ചേര്‍പ്പുങ്കല്‍ മെഡിസിറ്റിയിലേക്കു മാറ്റിയത്.

ന്യൂമോണിയയുടെ രോഗലക്ഷണങ്ങള്‍ കണ്ടതോടെയാണ് ഇയാള്‍ക്ക് കോവിഡ് ടെസ്റ്റ് നടത്തിയത്. ഇതിന്റെ ഫലമാണ് പോസിറ്റീവ് ആയത്.

ഒരാഴ്ചയോളം പിഎംസി ആശുപത്രിയില്‍ കഴിഞ്ഞിരുന്നതിനാല്‍ ആശുപത്രിയിലും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടിവരുമെന്നാണ് സൂചന.

പരിശോധനയില്‍ ഫലം പോസിറ്റീവ് ആയതോടെ ഇയാളെ കോവിഡ് പരിശോധനാ കേന്ദ്രത്തിലേക്കു മാറ്റി. 55 വയസോളം പ്രായമുള്ള ഇയാള്‍. ഇയാളുടെ സമ്പര്‍ക്കപട്ടിക തയാറാക്കി വരുന്നു.

💞💞💞 പാലാവാര്‍ത്ത.com വാര്‍ത്തകള്‍ മൊബൈലില്‍ ലഭിക്കാന്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ. 🙏🙏🙏

You May Also Like

Leave a Reply