ഈരാറ്റുപേട്ട: നഗരസഭാ പരിധിയില്‍ ഇന്ന് രണ്ടു പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.
ആകെ 25 പേര്‍ക്കാണ് ഇന്ന് ആന്റിജന്‍ ടെസ്റ്റ് നടത്തിയത്. ഇതോടെ നിലവില്‍ 32 പേരാണ് രോഗം ബാധിച്ച് ചികില്‍സയില്‍ ഉള്ളത്.
Advertisements
ഇന്ന് നാലു പേര് രോഗമുക്തി നേടി. ആകെയുള്ള 32 പേരില്‍ നാലു പേര് മാത്രമാണ് സിഎഫ്എല്‍ടിസിയില്‍ ഉള്ളത്. ബാക്കിയുള്ളവര്‍ വീട്ടില്‍ തന്നെ ചികില്‍സയില്‍ കഴിയുകയാണ്.
പരിശോധനകളുടെ എണ്ണം കുറഞ്ഞതാണ് രോഗികളുടെ എണ്ണത്തില്‍ കുറവ് വരാന്‍ കാരണമെന്നാണ് വിലയിരുത്തല്‍.