ഈരാറ്റുപേട്ടയില്‍ ഇന്ന് 44 പേര്‍ക്ക് കോവിഡ്

ഈരാറ്റുപേട്ട: നഗരസഭയില്‍ ഇന്ന് 45 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. പിഎംസി ആശുപത്രിയില്‍ നടത്തിയ ആന്റിജന്‍ പരിശോധനയില്‍ 25 പേര്‍ക്കും കഴിഞ്ഞ ദിവസം നടത്തിയ ആര്‍ടിപിസിആര്‍ പരിശോധനയില്‍ 19 പേര്‍ക്കുമാണ് ഇന്നു രോഗം സ്ഥിരീകരിച്ചത്.

ഇന്ന് 41 പേര്‍ക്കാണ് പിഎംസിയില്‍ ആന്റിജന്‍ പരിശോധന നടത്തിയത്. പിഎച്ച്‌സിയില്‍ 128 പേര്‍ക്ക് ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തിയത്.

Advertisements

തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശ പ്രകാരം തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍, കൗണ്ടിംഗ് ഏജന്റുമാര്‍, പാര്‍ട്ടി പ്രവര്‍ത്തകര്‍ എന്നിവര്‍ക്കാണ് ഇന്നു പ്രധാനമായും ആര്‍ടിപിസിആര്‍ പരിശോധന നടത്തിയത്.

നാളെ ആന്റിജന്‍, ആര്‍ടിപിസിആര്‍ ടെസ്റ്റ് ഈരാറ്റുപേട്ടയില്‍ ഇല്ല. അവശ്യക്കാരെ നാളെ ഇടമറുകില്‍ ആര്‍ടിപിസിആര്‍ ടെസ്റ്റിന് അയയ്ക്കുമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.

പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും മറ്റ് അറിവുകളും വാട്ട്‌സാപ്പില്‍ ലഭിക്കുന്നതിന് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 3, GROUP 5

You May Also Like

Leave a Reply