ഈരാറ്റുപേട്ടയില്‍ സന്നദ്ധ പ്രവര്‍ത്തകന് കോവിഡ് സ്ഥിരീകരിച്ചു; പോലീസ് സ്‌റ്റേഷന്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചു വന്നിരുന്ന യുവാവിന്

ഈരാറ്റുപേട്ട: ഈരാറ്റുപേട്ടയില്‍ സന്നദ്ധ പ്രവര്‍ത്തകന് കോവിഡ് സ്ഥിരീകരിച്ചു. പോലീസ് സ്‌റ്റേഷനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന സന്നദ്ധ പ്രവര്‍ത്തകനാണ് ഇന്നു നടത്തിയ ആന്റിജന്‍ ബോഡി ടെസ്റ്റില്‍ കോവിഡ് സ്ഥ്ിരീകരിച്ചത്.

മേലടുക്കം സ്വദേശിയായ യുവാവ് സന്നദ്ധ പ്രവര്‍ത്തകനായി ഈരാറ്റുപേട്ടയില്‍ സജീവമായിരുന്നു. ഇയാളുടെ രോഗ ഉറവിടം കണ്ടെത്തിയിട്ടില്ല.

ഇയാള്‍ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇയാളെ കപ്പാടുള്ള സിഎഫ്എല്‍ടിസിയില്‍ പ്രവേശിപ്പിച്ചു. കുടുംബാംഗങ്ങളെ ക്വാറന്റയിന്‍ ചെയ്തിട്ടുണ്ട്.

യുവാവുമായി പ്രാഥമിക സമ്പര്‍ക്കം പുലര്‍ത്തിയ പോലീസുകാര്‍ക്കു നടത്തിയ ആന്റിജന്‍ ബോഡി ടെസ്റ്റില്‍ എല്ലാവര്‍ക്കും ഫലം നെഗറ്റീവ് ആണ്. അതേ സമയം, ആന്റിജന്‍ പരിശോധനയില്‍ ഫലം പോസിറ്റീവ് ആയാലും വിശദ പരിശോധനയില്‍ ഫലം നെഗറ്റീവ് ആകാന്‍ സാധ്യതയുണ്ടെന്നും നിലവില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു.

Maxin Francis

Hi It's me, Maxin Francis! I'm a journalist by profesion and passion while blogging is my hobby, web designing, digital marketing and social media are all my cups of tea.

Leave a Reply

%d bloggers like this: