ഈരാറ്റുപേട്ടയില്‍ ഇന്ന് 41 പേര്‍ക്ക് കോവിഡ്; 34 പേര്‍ക്ക് രോഗമുക്തി

ഈരാറ്റുപേട്ട; നഗരസഭയില്‍ ഇന്ന് ആകെ 41 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 18 പേര്‍ക്ക് ഇന്നു നടത്തിയ ആന്റിജന്‍ പരിശോധനയിലും 23 പേര്‍ക്ക് കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ ആര്‍ടിപിസിആര്‍ ടെസ്റ്റിലുമാണ് രോഗബാധ സ്ഥിരീകരിച്ചത്.

ഇന്ന് 74 പേര്‍ക്കാണ് ആന്റിജന്‍ ടെസ്റ്റ് നടത്തിയത്. രോഗബാധിതരായി ചികില്‍സയിലായിരുന്ന 36 പേര്‍ക്ക് നടത്തിയ ആന്റിജന്‍ പരിശോധനയില്‍ 34 പേരും കോവിഡ് നെഗറ്റീവ് ആയി.

Advertisements

നാളെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശ പ്രകാരം തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിശ്ചയിക്കപ്പെട്ടിട്ടുള്ളവര്‍ക്കായി കോവിഡ് പരിശോധന നടത്തുന്നുണ്ട്. പൊതുജനങ്ങള്‍ക്കായി നാളെ ആന്റിജന്‍ ടെസ്റ്റ് ഉണ്ടായിരിക്കുന്നതല്ലെന്ന് അറിയിച്ചിട്ടുണ്ട്.

പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും മറ്റ് അറിവുകളും വാട്ട്‌സാപ്പില്‍ ലഭിക്കുന്നതിന് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 3, GROUP 5

You May Also Like

Leave a Reply