ഈരാറ്റുപേട്ടയില്‍ ആശങ്ക ഉയരുന്നു; ഒരു കുടുംബത്തിലെ ഏഴു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

ഈരാറ്റുപേട്ട: നഗരസഭയില്‍ ഏഴു പേര്‍ക്ക് കൂടെ ഇന്നു കോവിഡ് സ്ഥിരീകരിച്ചു. 11-ാം വാര്‍ഡിലെ ഒരു കുടുംബത്തിലാണ് ഇന്നു രോഗം സ്ഥിരീകരിച്ചത്.

നേരത്തെ രോഗബാധിതനായ വ്യക്തിയുടെ ബന്ധുകുടുംബമാണ് ഇത്. ഇടമറുക് ആശുപത്രിയില്‍ നടത്തിയ ആര്‍ടിപിസിആര്‍ ടെസ്റ്റിലാണ് ഇവര്‍ക്കു രോഗബാധ സ്ഥിരീകരിച്ചത്.

നേരത്തെ രോഗം സ്ഥിരീകരിച്ച വസ്തു ഇടപാടുകാരന്റെ സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്നതിനാല്‍ ഈ കുടുംബം നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. അതിനാല്‍ തന്നെ ഇവര്‍ക്ക് മ്റ്റാരുമായും സമ്പര്‍ക്കം ഇല്ലെന്നാണ് വിവരമെന്നും നഗരസഭാ ചെയര്‍മാന്‍ നിസാര്‍ കുര്‍ബാനി അറിയിച്ചു.

💞💞💞 പാലാവാര്‍ത്ത.com വാര്‍ത്തകള്‍ മൊബൈലില്‍ ലഭിക്കാന്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ. 🙏🙏🙏

Maxin Francis

Hi It's me, Maxin Francis! I'm a journalist by profesion and passion while blogging is my hobby, web designing, digital marketing and social media are all my cups of tea.

Leave a Reply

%d bloggers like this: