ഈരാറ്റുപേട്ടയില്‍ രോഗം സ്ഥിരീകരിച്ചത് ആന്റിജന്‍ ടെസ്റ്റില്‍, ആശങ്ക വേണ്ടെന്ന് നിസാര്‍ കുര്‍ബാനി

ഈരാറ്റുപേട്ട: ഈരാറ്റുപേട്ടയില്‍ ഇന്നു കോവിഡ് രോഗബാധ സ്ഥിരീകരിച്ചത് മേഖലയില്‍ നടത്തിയ ആന്റിജന്‍ ടെസ്റ്റില്‍. ആദ്യ ടെസ്റ്റില്‍ പോസിറ്റീവ് ആകുന്ന പല കേസുകളും തുടര്‍ന്നു നടത്തുന്ന ടെസ്റ്റുകളില്‍ നെഗറ്റീവ് ആവാറുണ്ടെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.

അതുകൊണ്ടു തന്നെ നിലവില്‍ ഈരാറ്റുപേട്ടയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് നഗരസഭ ചെയര്‍മാന്‍ നിസാര്‍ കുര്‍ബാനി അറിയിച്ചു.

ഈരാറ്റുപേട്ട ചന്തയിലെ ചുമട്ടുതൊഴിലാളികളും ഓട്ടോറിക്ഷ തൊഴിലാളികളുമടക്കം 150 പേര്‍ക്കാണ് ഇന്ന് ആന്റിജന്‍ ടെസ്റ്റ് നടത്തിയത്. ഇവരുടെയെല്ലാം ഫലം നെഗറ്റീവ് ആണ്.

ഇന്നു രോഗബാധയുടെ സംശയം കണ്ടെത്തിയ വ്യക്തിയുമായി നേരിട്ടു ബന്ധം പുലര്‍ത്തിയ ജനമൈത്രി പോലീസുകാര്‍ക്ക് അടക്കം നടത്തിയ ടെസ്റ്റിലും എല്ലാവരുടെയും ഫലം നെഗറ്റീവ് ആയിരുന്നു. ഈരാറ്റുപേട്ട ജനമൈത്രി പോലീസിന്റെ സന്ന്ദ്ധ പ്രവര്‍ത്തകനാണ് ഇന്നു രോഗം സ്ഥിരീകരിച്ചത്.

തീക്കോയി മേലടുക്കം സ്വദേശിയായ ഇയാള്‍ക്ക് നാളെ ഒന്നുകൂടെ ആന്റിജന്‍ ടെസ്റ്റ് നടത്തും. ഇയാളെ കപ്പാടുള്ള സിഎഫ്എല്‍ടിസിയില്‍ പ്രവേശിപ്പിച്ചുവെന്നും ഇയാളുടെ കുടുംബാംഗങ്ങളെ ക്വാറന്റയിന്‍ ചെയ്തിട്ടുണ്ടെന്നും ആശങ്ക വേണ്ടെന്നും നിസാര്‍ കുര്‍ബാനി ആവര്‍ത്തിച്ചു.

അതേ സമയം, വരുംദിവസങ്ങളില്‍ കൂടുതല്‍ ടെസ്റ്റുകള്‍ നടത്തുമെന്നും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഇനിയും കൂടുതല്‍ ഊര്‍ജിതപ്പെടുത്തുമെന്നും ചെയര്‍മാന്‍ പറഞ്ഞു.

join group new

Maxin Francis

Hi It's me, Maxin Francis! I'm a journalist by profesion and passion while blogging is my hobby, web designing, digital marketing and social media are all my cups of tea.

Leave a Reply

%d bloggers like this: