ഈരാറ്റുപേട്ടയില്‍ വീണ്ടും കോവിഡ്; രണ്ടു ദിവസത്തിനിടെ സ്ഥിരീകരിക്കുന്ന മൂന്നാമത്തെ കോവിഡ് കേസ്

ഈരാറ്റുപേട്ട: ആശങ്ക വിതച്ച് ഈരാറ്റുപേട്ടയില്‍ വീണ്ടും കോവിഡ്. രണ്ടു ദിവസത്തിനിടെ സ്ഥിരീകരിക്കുന്ന മൂന്നാമത്തെ കോവിഡ് കേസാണിത്.

തടിക്കച്ചവടക്കാരനാണു കോവിഡ് ഇന്നു സ്ഥിരീകരിച്ചത്. സമ്പര്‍ക്കത്തിലൂടെയാണ് ഇയാള്‍ക്ക് കോവിഡ് രോഗബാധയെന്നു സംശയിക്കുന്നു. ഇതേ തുടര്‍ന്ന് എനര്‍ജി ഹോട്ടല്‍ ഭാഗം പൂര്‍ണമായും അടച്ചു. ഇവിടുത്തെ കടകള്‍ എല്ലാം അടച്ചിട്ടുണ്ട്.

ALSO READ: ഈരാറ്റുപേട്ടയില്‍ 14 ദിവസത്തേക്ക് കര്‍ശന നിയന്ത്രണങ്ങള്‍; വ്യാപാര സ്ഥാപനങ്ങളുടെ പ്രവര്‍ത്തന സമയം പുനക്രമീകരിച്ചു, കൂട്ടംകൂടുന്നതിനു വിലക്ക്, നിയന്ത്രണങ്ങള്‍ ഇങ്ങനെ

നേരത്തെ ഇന്നലെ രണ്ടു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇന്നു മുതല്‍ 14 ദിവസത്തേക്ക് നഗരസഭയില്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

💞💞💞 പാലാവാര്‍ത്ത.com വാര്‍ത്തകള്‍ മൊബൈലില്‍ ലഭിക്കാന്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ. 🙏🙏🙏

Maxin Francis

Hi It's me, Maxin Francis! I'm a journalist by profesion and passion while blogging is my hobby, web designing, digital marketing and social media are all my cups of tea.

Leave a Reply

%d bloggers like this: