കെട്ടിട നിര്‍മ്മാണത്തിന് അനുമതി നല്‍കിയതിന് നഗരസഭയില്‍ കയ്യാങ്കളി

ഈരാറ്റുപേട്ട: മുന്‍ കൗണ്‍സിലര്‍ പി എച്ച് ഹസീബിന്റെ ഉടമസ്ഥതയിലുള്ള ബില്‍ഡിംഗിന്റെ പിന്നില്‍ പണിയുന്ന കെട്ടിടത്തിന് പെര്‍മിറ്റു നല്‍കിയതുമായി ബന്ധപെട്ടു നഗരസഭാ കണ്‍സിലില്‍ ഉണ്ടായ വാക്കേറ്റം കയ്യേറ്റത്തില്‍ കലാശിച്ചു.

ചൊവ്വാഴ്ച രാവിലെ അടിയന്തരമായി വിളിച്ചുചേര്‍ത്ത നഗരസഭ കൗണ്‍സിലിലാണ് ബഹളവും കയ്യാങ്കളിയും നടന്നത്. അജണ്ട ചര്‍ച്ചക്കെടുക്കുന്നതിന് മുമ്പാണ് ബഹളത്തിന് തുടക്കം കുറിച്ചത്.

Advertisements

അനധികൃതമായി പണിയുന്ന കെട്ടിടത്തിന് പെര്‍മിറ്റ് നല്‍കിയതിന്റെ വിശദീകരണം നല്‍കിയിട്ടു കൗണ്‍സില്‍ ആരംഭിച്ചാല്‍ മതിയെന്ന് നാലാം വാര്‍ഡ് കൗണ്‍സിലര്‍ റിയാസ് പ്ലാമൂട്ടില്‍ പറഞ്ഞതോടെ ബഹളം ആരംഭിച്ചു.

അജണ്ടയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് ചര്‍ച്ച ചെയ്യാമെന്ന് ചെയര്‍പേഴ്‌സണ്‍ സുഹുറ അബ്ദുല്‍ ഖാദര്‍ പറഞ്ഞിട്ടും ബഹളം തുടരുകയായിരുന്നു. ഇതോടെ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ വിഷയം ഏറ്റുപിടിച്ച് ഭരണ സമിതിക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ തിരിഞ്ഞു.

ഇതോടെ കൗണ്‍സില്‍ ഹാളില്‍ ഉന്തും തള്ളുമായി. സെക്രട്ടറി മറുപടി നല്‍കാന്‍ ശ്രമിച്ചെങ്കിലും സദസ്സ് അലങ്കോലമായി. അവസാനം പൊലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്.

കടുവാമുഴി റിംസ് ഹോസ്പിറ്റലിന് മുന്‍ഭാഗത്ത് പ്രവര്‍ത്തിക്കുന്ന ബില്‍ഡിംഗിന്റെ പുറക് ഭാഗത്ത് നിര്‍മ്മാണം പൂര്‍ത്തികരിക്കുന്നതിന് പി എച്ച് ഹസീബിന്റെ അപേക്ഷയിന്‍മേല്‍ നഗരസഭ കഴിഞ്ഞയാഴ്ച അനുമതി നല്‍കീരുന്നു.

എന്നാല്‍ നഗരസഭ നല്‍കിയ പെര്‍മിറ്റിന് വിരുദ്ധമായിട്ടാണ് കെട്ടിട നിര്‍മ്മാണം നടക്കുന്നതെന്ന് കാണിച്ച് നാട്ടുകാര്‍ നഗരസഭ സെക്രട്ടറിക്ക് പരാതി നല്‍കി.

പരാതി ലഭിച്ച് അഞ്ച് ദിവസം പിന്നിട്ടിട്ടും അധികൃതര്‍ കെട്ടിട നിര്‍മ്മാണം നിര്‍ത്തി വെപ്പിക്കാനുള്ള നടപടി സ്വീകരിക്കാത്തതായിരുന്നു ബഹളത്തിനുള്ള കാരണമായി കൗണ്‍സിലര്‍മാര്‍ പറയുന്നത്.

ആറ്റ് തീരത്ത് പണിയുന്ന കെട്ടിടം അനധികൃതമാണന്ന് കൗണ്‍സിലര്‍മാര്‍ ഐക്യകണ്‌ഠേന എതിര്‍ത്ത വിഷയത്തില്‍ ഉദ്യോഗസ്ഥര്‍ നടത്തിയ ഒത്തുകളിയാണ് ബില്‍ഡിംഗ് നിര്‍മ്മാണത്തില്‍ സംഭവിച്ചതെന്നും സിപിഎം പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ അനസ് പാറയില്‍ പറഞ്ഞു.

നഗരസഭാ എഞ്ചിനിയറിംഗ് വിഭാഗം അനധികൃത കെട്ടിട നിര്‍മ്മാണങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്നതായി ചില ഭരണ ,പ്രതിപക്ഷാംഗങ്ങള്‍ അരോപിച്ചു.

ഇതിനിടെ നഗരസഭ എഞ്ചിനിയറെ മാറ്റണമെന്ന് ഒരു വിഭാഗം കൗണ്‍സിലറന്മാര്‍ ആവശ്യപ്പെട്ടു. ഈരാറ്റുപേട്ട നഗരസഭക്ക് മുന്നിലവ് പഞ്ചായത്തിലെ എഞ്ചിനിയര്‍ക്കാണ് നഗരസഭയുടെ അധിക ചുമതല.

നഗരസഭക്ക് സ്വന്തമായി എഞ്ചിനിയര്‍ ഇല്ലാത്തത് ജനങ്ങള്‍ക്ക് വളരെയെറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുവെന്നു കൗണ്‍സിലര്‍മാര്‍ യോഗത്തില്‍ പറഞ്ഞു.

You May Also Like

Leave a Reply