ഈരാറ്റുപേട്ടയിലെ കണ്ടെയ്ന്‍മെന്റ് വാര്‍ഡുകള്‍ പൂര്‍ണമായും അടച്ചു

ഈരാറ്റുപേട്ട: നഗരസഭയില്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ച വാര്‍ഡുകള്‍ ബാരിക്കേഡുകള്‍ വെച്ച് ഈരാറ്റുപേട്ട പോലീസ് പൂര്‍ണമായും അടച്ചു. ഇടവഴികളും അടച്ചിട്ടുണ്ട്.

രോഗവ്യാപനം സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് നഗരസഭയിലെ 9, 11, 12 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചത്.

ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ ഇവിടെ നിന്ന് ആര്‍ക്കും പുറത്തേക്കു പോകാനാവില്ല. പുറത്തു നിന്ന് ആര്‍ക്കും അകത്തേക്കും പ്രവേശിക്കാനാവില്ല. ഈ പ്രദേശങ്ങളില്‍ കനത്ത പോലീസ് നിരീക്ഷണം 24 മണിക്കൂറും ഉണ്ടാകും.

Maxin Francis

Hi It's me, Maxin Francis! I'm a journalist by profesion and passion while blogging is my hobby, web designing, digital marketing and social media are all my cups of tea.

Leave a Reply

%d bloggers like this: