കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് കല്യാണം; ഈരാറ്റുപേട്ടയില്‍ നവവധുവിന്റെ കുടുംബാംഗങ്ങള്‍ക്കെതിരെ കേസ്

ഈരാറ്റുപേട്ട: ഈരാറ്റുപേട്ടയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചു കല്യാണം നടത്തിയതിന് കേസ്. വധുവിന്റെ കുടുംബത്തിനെതിരെയാണ് കേസ് എടുത്തിരിക്കുന്നത്.

നൂറിലധികം ആളുകള്‍ വിവാഹത്തില്‍ പങ്കെടുത്തുവെന്നാണ് സൂചന. കൂടുതല്‍ ആളുകള്‍ കൂടുന്നുവെന്നു വിവരം കിട്ടയതനുസരിച്ച് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വധുവിന്റെ വീട് സന്ദര്‍ശിക്കുകയും ആള്‍ക്കൂട്ടത്തെ കണ്ട് ഈരാറ്റുപേട്ട പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശ പ്രകാരം പോലീസ് കേസ് എടുത്തു. പകര്‍ച്ചവ്യാധി നിയമപ്രകാരം പതിനായിരം രൂപ പിഴയോ, രണ്ടു വര്‍ഷം തടവോ, ഇവ രണ്ടും ഒരുമിച്ചോ ലഭിക്കാവുന്ന വകുപ്പ് പ്രകാരണമാണ് കേസെടുത്തിരിക്കുന്നത്.

Leave a Reply

%d bloggers like this: