Erattupetta News

ഈരാറ്റുപേട്ട പുസ്തകോത്സവ സമിതി സംഘടിപ്പിച്ച അക്ഷരവെളിച്ചം ജില്ലാ സാഹിത്യ പ്രശ്നോത്തരി മുസ്ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് നടന്നു

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട പുസ്തകോത്സവ സമിതി സംഘടിപ്പിച്ച അക്ഷരവെളിച്ചം ജില്ലാ സാഹിത്യ പ്രശ്നോത്തരി മുസ്ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് നടന്നു. യു.പി.വിഭാഗം മത്സരത്തിൽ ഒന്നാം സ്ഥാനം സെൻ്റ് ജോസഫ് യു .പി.സ്കൂൾ, മണിയൻകുന്നിലെ മിലൻ മനോജും ആദിനാഥ് എം.ഡിയും രണ്ടാം സ്ഥാനം സെൻ്റ് പോൾസ് ഹയർ സെക്കണ്ടറി സ്കൂൾ, വലിയകുമാരമംഗലത്തിലെ അനാമിക അനിലും മെർലിൻ കുര്യനും, മൂന്നാം സ്ഥാനംഗൈഡൻസ് പബ്ളിക് സ്കൂൾ, ഈരാറ്റുപേട്ടയിലെ ഇബ്നുഷാഹുലും സന ഇർഷാദും കരസ്ഥമാക്കി.

ഹൈസ്ക്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനം ഗവൺമെൻ്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ, തിടനാടിലെ ഷാരോൻ ഷൈജുവും, അശ്വതി സാബുവും,രണ്ടാം സ്ഥാനം സെൻറ് പോൾസ് ഹയർ സെക്കണ്ടറി സ്കൂൾ,വലിയകുമാരമംഗലത്തിലെആദർശ് ലാലും ശരത് ഹരീഷും മൂന്നാം സ്ഥാനം ജെ.ജെ.എം.എം.ഹയർ സെക്കണ്ടറി സ്കൂൾ, ഏന്തയാറിലെ അമൽ ആൻറണിയും ലക്ഷ്മി കെ.എസും കരസ്ഥമാക്കി.

വിജയികൾക്കുള്ള പുരസ്ക്കാരവും സർട്ടിഫിക്കറ്റും പുസ്തകങ്ങളും എം.ജി.എച്ച്.എസ് പ്രിൻസിപ്പൽ ഫൗസിയ ബീവി ടീച്ചർ നിർവഹിച്ചു.

ജില്ലാ സാഹിത്യപ്രശ്നോത്തരിയ്ക്ക് വി.ടി.ഹബീബ്, ഷെബീബ് ഖാൻ, ഫസിൽ ഫരീദ്,എസ്.എഫ്. ജബ്ബാർ,അമീൻ ഒപ്ടിമ, ജസിം ജാഫർ, ഉബൈസ് കബീർ, ജവാദ് പി എൻ തുടങ്ങിയവർ നേതൃത്വം കൊടുത്തു.

Leave a Reply

Your email address will not be published.