
ഈരാറ്റുപേട്ട: സമഗ്ര ശിക്ഷാ കേരളത്തിന്റെ നേതൃത്വത്തിൽ STARS 2021-22 ന്റെ ഭാഗമായി കോഴിക്കോട് വെച്ച് ഭിന്നശേഷി കുട്ടികൾക്കായി നടന്ന വൊക്കേഷണൽ ട്രൈനിങ്ങിൽ കോട്ടയം ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുത്ത് പരിശീലനം വിജയകരമായി പൂർത്തിയാക്കി കോഴിക്കോട് MIMS ഹോസ്പിറ്റലിൽ ജോലി ലഭിച്ച ഫസ്ന പി എ യ്ക്ക് ഈരാറ്റുപേട്ട ബ്ലോക്ക് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തിൽ അനുമോദിച്ചു.
ഇന്നലെ ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്ന ചടങ്ങിൽ ഈരാറ്റുപേട്ട നഗരസഭ ചെയർപേഴ്സൺ ശ്രീമതി. സുഹറ അബ്ദുൽ ഖാദർ മെമോന്റോ നൽകി കുട്ടിയെ അനുമോദിച്ചു. ചടങ്ങിൽ ശ്രീ. ബിനു എബ്രഹാം (DPO SSK കോട്ടയം ), ശ്രീ.സതീഷ് ജോസഫ് എ (BPC BRC ഈരാറ്റുപേട്ട ), ശ്രീമതി. ഷംല ബീവി ( AEO ഈരാറ്റുപേട്ട ), ശ്രീമതി.ലീന എം പി(HM MG HSS ഈരാറ്റുപേട്ട ), ശ്രീ. പി വി ഷാജിമോൻ ( HM, GM LPS ഈരാറ്റുപേട്ട ), ബ്ലോക്ക് റിസോഴ്സ് സെന്ററിലെ സ്പെഷ്യൽ എഡ്യൂക്കേറ്റർമാർ, രക്ഷിതാക്കൾ, സഹപാഠികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.