ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തില്‍ 74.95 ശതമാനം പോളിംഗ്; പഞ്ചായത്തു തിരിച്ചുള്ള കണക്ക് ഇങ്ങനെ

ഈരാറ്റുപേട്ട; ഇന്നു നടന്ന തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഈരാറ്റുപേട്ട ബ്ലോക്കു പഞ്ചായത്തില്‍ രേഖപ്പെടുത്തിയത് 74.95 ശതമാനം പോളിംഗ്.

തലനാട് പഞ്ചായത്തിലാണ് ഏറ്റവും ഉയര്‍ന്ന പോളിംഗ് രേഖപ്പെടുത്തിയത്. 78.32 ശതമാനം. 77.36 ശതമാനം പോളിംഗ് രേഖപ്പെടുത്തിയ തലപ്പലം പഞ്ചായത്ത് രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ 71.4 ശതമാനം പോളിംഗ് മാത്രം രേഖപ്പെടുത്തിയ പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തിലാണ് ഏറ്റവും കുറഞ്ഞ പോളിംഗ് രേഖപ്പെടുത്തിയത്.

Advertisements

ആകെയുള്ള എട്ടു പഞ്ചായത്തുകളില്‍ അഞ്ചു പഞ്ചായത്തുകളിലും 75 ശതമാനത്തിനു മുകളില്‍ പോളിംഗ് രേഖപ്പെടുത്തി.

പഞ്ചായത്തു തിരിച്ചുള്ള കണക്ക് ചുവടെ

മേലുകാവ് -74.06
മൂന്നിലവ് -76.4
പൂഞ്ഞാര്‍ -75.62
പൂഞ്ഞാര്‍ തെക്കേക്കര -71.4

തീക്കോയി -76.3
തലനാട് -78.32
തലപ്പലം- 77.36
തിടനാട് -74.1

You May Also Like

Leave a Reply