ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് ഹരിത കർമ്മ സേനയെ ആദരിക്കുന്നതിനുള്ള യോഗം അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കുര്യൻ നെല്ലുവേലിൽ അധ്യക്ഷത വഹിച്ചു എ ഡി സി ബേവിൻ ജോൺ മുഖ്യപ്രഭാഷണം നടത്തി.


സീനിയർ റിസോഴ്സ് പേഴ്സൺ ശ്രീ അജിത് കുമാർ സന്ദേശം നൽകി.ബ്ലോക്ക് സെക്രട്ടറി സക്കീർ ഹുസൈൻ ഇബ്രാഹിം, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അഡ്വക്കേറ്റ് ഷോൺ ജോർജ്,കുമാരി അനുപമ പി ആർ ,ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ തോമസ് സി വടക്കേൽ, ഗീത നോബിൾ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ മേഴ്സി മാത്യു, മറിയാമ്മ ഫെർണാണ്ടസ്, ശ്രീ അജിത് കുമാർ ബി ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ജോസഫ് ജോർജ്,ബിന്ദു സെബാസ്റ്റ്യൻ,ഓമന ഗോപാലൻ,മിനി സാവിയോ,ശ്രീകല ആർ,ജെറ്റോ ജോസ്,കെ കെ കുഞ്ഞുമോൻ,അഡ്വ അക്ഷയ് ഹരി,ജനറൽ എസ്റ്റൻഷൻ ഓഫീസർ വിൻസന്റ് ആർ തുടങ്ങിയവർ പ്രസംഗിച്ചു.


യോഗത്തിൽ ഹരിത കർമ്മ സേന അംഗങ്ങളുടെ പ്രവർത്തന മികവിന് പ്രത്യേക മൊമെന്റോ നൽകി അവരെ ആദരിച്ചു.തുടർന്ന് ഹരിത കർമ്മ സേന അംഗങ്ങൾ നടത്തിയ വിവിധ കലാപരിപാടികളോട് കൂടി യോഗം സമാപിച്ചു.