ഈരാറ്റുപേട്ട: ബ്ലോക്ക് പഞ്ചായത്ത് പടിക്കല്‍ എല്‍ഡിഎഫ് നേതൃത്വത്തില്‍ നടത്തിയ ധര്‍ണ രാഷ്ട്രീയ പ്രേരിതവും പ്രതിഷേധാര്‍ഹവുമാണ്. ഈ ഭരണസമിതി അധികാരമേറ്റിട്ട് ഏതാണ്ട് ആറ് മാസം കഴിയുന്നതേ ഉള്ളു.
ഈ ആറുമാസംകൊണ്ട് ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ച വച്ചിട്ടുണ്ട്. കോവിഡ്-19 വ്യാപനം ശക്തമായതോടുകൂടി ഈരാറ്റുപേട്ടയില്‍ പുതുതായി ആരംഭിച്ച രണ്ട് സിഎഫ്എല്റ്റിസിക്കു പുറമേ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് കോവിഡ് രോഗികളുടെ സൗകര്യാര്‍ത്ഥം ചെമ്മലമറ്റത്ത് മറ്റൊരു സി എഫ് എല്‍ ടി സി ആരംഭിക്കുകയും നൂറുകണക്കിന് രോഗികള്‍ക്ക് യാതൊരുവിധ അസൗകര്യങ്ങളും ഉണ്ടാകാതെ മാതൃകാപരമായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയുമാണ്.
രോഗികളില്‍ ഓക്സിജന്റെ അളവ് കുറയുന്നതാണ് മരണത്തിന് കാരണമാകാമെന്ന വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് മാനിച്ച് ബ്ലോക്ക് പരിധിയിലുള്ള എട്ടു പഞ്ചായത്തുകളിലെ 106 വാര്‍ഡുകളിലും ഓക്സിജന്റെ അളവ് പരിശോധിക്കുന്നതിനുള്ള പള്‍സ് ഓക്സിമീറ്റര്‍ വാങ്ങി നല്കുകയുണ്ടായി.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം പദ്ധതിത്തുക 100% ചിലവഴിക്കുവാന്‍ സാധിച്ചത് ഭരണസമിതിയുടെ വിജയമാണ്.
മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുടെ മനോവീര്യം തകര്‍ക്കുന്നതിനായി ബോധപൂര്‍വ്വം ഒരു മെമ്പര്‍ വിജിലന്‍സിന് പരാതി നല്‍കുകയും തുടര്‍ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്യുകയാണ്.
ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള പ്രബുദ്ധരായ ജനങ്ങള്‍ യുഡിഎഫിന് അനുകൂലമായി വിധി എഴുതിയപ്പോള്‍ ചിലര്‍ വെച്ച് പുലര്‍ത്തിയ പ്രതീക്ഷ തകര്‍ന്ന് കോവിഡ് പ്രവര്‍ത്തനങ്ങള്‍ക്ക് പോലും തടസ്സമായി വരാവുന്ന വിധത്തില്‍ വിജിലന്‍സില്‍ പരാതി നല്‍കിയിട്ടുള്ളത്.
ഇതിനെതിരെ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി പ്രമേയം അവതരിപ്പിക്കുകയും പാസാക്കുകയും ചെയ്തിട്ടുണ്ട്. പൂഞ്ഞാര്‍ ഡിവിഷനില്‍ നിന്നും പരാതി നല്കിയ മെമ്പറുടെ ഭര്‍ത്താവ് കഴിഞ്ഞപ്രാവശ്യം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ആവുകയും അഞ്ചുവര്‍ഷക്കാലം ഭരണം നടത്തുകയും ചെയ്തിട്ടുണ്ട്.ഈ മെമ്പര്‍ ഇപ്പോള്‍ പഞ്ചായത്ത് മെമ്പര്‍ സേവനമനുഷ്ഠിക്കുകയും ചെയ്യുന്നു.
തുടര്‍ന്ന് ഇതേ ഡിവിഷനില്‍ നിന്നും ഭാര്യയായ മെമ്പര്‍ തെര തെരഞ്ഞെടുക്കപ്പെടുകയും ബ്ലോക്ക് മെമ്പര്‍ ആയി തുടരുകയും ചെയ്യുന്നു. എന്നിട്ടും പൂഞ്ഞാര്‍ ഗവണ്മെന്റ് എല്‍പിഎസ് സ്കൂളിന്റെ ഒരുഭാഗം പൊളിച്ചുമാറ്റിയട്ട് ഏതാണ്ട് അഞ്ചു വര്‍ഷമായിട്ടും ഈ കെട്ടിടം പുനര്‍ നിര്‍മിക്കുന്നതിന് വര്‍ഷങ്ങള്‍ക്കു മുമ്പ് 50 ലക്ഷം രൂപ അനുവദിചിട്ടും ഈ ഡിവിഷന് മുന്‍ മെമ്പറും ഇപ്പോഴത്തെ മെമ്പറും സ്കൂള്‍ കെട്ടിടം പണിയുവാന്‍ മുന്‍കൈ എടുക്കുകയോ പണി ആരംഭിക്കുകയോ ചെയ്തിട്ടില്ല.
ഇവരാണ് വെറും ആറുമാസം കഴിഞ്ഞ ഭരണസമിതിക്കെതിരെ സമരം ചെയ്യുന്നത് ചിലരുടെ വ്യക്തിപരമായ താല്പര്യങ്ങള് നിലനിര്‍ത്തുന്നതിനു വേണ്ടിയുള്ള സമരം ആണ് ഇത്. പ്രബുദ്ധരായ പൊതു ജനങ്ങള്‍ ഈ വസ്തുത മനസ്സിലാക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.
എന്തു പ്രകോപനങ്ങള്‍ ഉണ്ടായാലും ഭരണസമിതി ഒറ്റക്കെട്ടായി നേരിടുമെന്നും ജനോപകാരപ്രദമായ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ബിന്ദു സെബാസ്റ്റ്യന്‍ വൈസ് പ്രസിഡണ്ട് ശ്രീ കുര്യന് നെല്ലുവേലില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മേഴ്സി മാത്യു, ശ്രീമതി ആര് ശ്രീകല, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് ശ്രീ അജിത്കുമാര്‍ മെമ്പര്‍മാരായ മറിയാമ്മ ഫെര്‍ണാണ്ടസ് കുഞ്ഞുമോന് കെ കെ, ശ്രീമതി ഓമന ഗോപാലന് എന്നിവര്‍ പറഞ്ഞു.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19