ആന്റിജന്‍ പരിശോധന: ഈരാറ്റുപേട്ടയിലും തലപ്പലത്തും രണ്ടു പേര്‍ക്കു വീതം കോവിഡ് സ്ഥിരീകരിച്ചു

ഈരാറ്റുപേട്ട; ഇന്നു നടത്തിയ ആന്റിജന്‍ പരിശോധനയില്‍ ഈരാറ്റുപേട്ട നഗരസഭ പരിധിയില്‍ രണ്ടു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രണ്ടാം വാര്‍ഡിലെ ഒരാള്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.

ഒരാള്‍ ഈരാറ്റുപേട്ടയില്‍ വാടകയ്ക്കു താമസിക്കുന്നയാളാണ്. 24-ാം വാര്‍ഡിലാണ് ഇയാള്‍ താമസിക്കുന്നതെന്നാണ് സൂചന. ഇവിടെ നടത്തിയ പരിശോധനയില്‍ ഇന്നു തലപ്പലം ഗ്രാമപഞ്ചായത്തു സ്വദേശികളായ രണ്ടു പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

ഇന്ന് പിഎച്ച്‌സിയിലും അരുവിത്തുറ സെന്റ് ജോര്‍ജ് സ്‌കൂളിലുമായി 234 പേര്‍ക്കാണ് ആന്റിജന്‍ ടെസ്റ്റ് നടത്തിയത്. നേരത്തെ രോഗം സ്ഥിരീകരിച്ചവരുടെ പ്രൈമറി, സെക്കന്‍ഡറി സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നവര്‍ക്കാണ് ഇന്നു ടെസ്റ്റ് നടത്തിയത്.

ഈരാറ്റുപേട്ടയ്ക്ക് ഏറെ ആശ്വാസം നല്‍കുന്നതാണ് ഇന്നത്തെ ടെസ്റ്റ് ഫലമെന്നും എല്ലാം ദൈവാനുഗ്രഹമെന്നും നഗരസഭാ ചെയര്‍മാന്‍ നിസാര്‍ കുര്‍ബാനി പറഞ്ഞു.

💞💞💞 പാലാവാര്‍ത്ത.com വാര്‍ത്തകള്‍ മൊബൈലില്‍ ലഭിക്കാന്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ. 🙏🙏🙏

You May Also Like

Leave a Reply