ഈരാറ്റുപേട്ട: ഈരാറ്റുപേട്ട എയ്ഡഡ് സ്കൂൾ ടീച്ചേഴ്സ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ഓഫീസ് അരുവിത്തുറ ആർക്കേഡിൽ സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. പൂഞാർ എം.എൽ.എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ആന്റോ ആന്റണി എം.പി. മുഖ്യപ്രഭാഷണം നടത്തും.
സംഘം പ്രസിഡന്റ് ജോസിറ്റ് ജോൺ സ്വാഗതം ആശംസിക്കും. കോട്ടയം സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ വി.എൻ. വിജയകുമാർ ആദ്യ നിക്ഷേപം സ്വീകരിക്കും. സെന്റ് ജോർജ് ഫൊറോന ചർച്ച് വികാരി റവ.ഫാ. അഗസ്റ്റ്യൻ പാലക്കാപ്പറമ്പിൽ മെറിറ്റ് അവാർഡ് വിതരണം ചെയ്യും.


കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ഷോൺ ജോർജ് , ഈരാറ്റുപേട്ട മുൻസിപ്പൽ ചെയർ പേഴ്സൺ ശ്രീമതി. സുഹ്റ അബ്ദുൽ ഖാദർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇൻ ചാർജ് കുര്യൻ നെല്ലുവേലിൽ, മുൻസിപ്പൽ കൗൺസിലർ ശ്രീമതി ഫാത്തിമ സുഹാന , മീനച്ചിൽ സഹകരണ സംഘം അസി. രജിസ്ട്രാർ ഉണ്ണികൃഷ്ണൻ നായർ , മീനച്ചിൽ സഹകരണ സംഘം അസി.ഡയറക്ടർ ഡാർലിംഗ് ചെറിയാൻ , ഈരാറ്റുപേട്ട ഹൗസിംഗ് കോ ഓപ്പറേറ്റീവ് സൊസൈറ്റി മുൻ പ്രസിഡന്റ് ജോയി ജോർജ് , മുൻ പ്രസിഡന്റുമാരായ നന്ദകുമാർ ആർ, ജോസ് ജോർജ് വി., ഈരാറ്റുപേട്ട യൂണിറ്റ് ഇൻസ്പെക്ടർ നൗഷാദ് പി.എച്ച്, ഈരാറ്റുപേട്ട എയ്ഡഡ് സ്കൂൾ കൺകറന്റ് ഓഡിറ്റർ ജേക്കബ് ജോസ് വി., ബോർഡ് മെമ്പർ രാജേഷ് ആർ., സഹകാരി ആർ സുനിൽ കുമാർ, അസിസ്റ്റന്റ് സെക്രട്ടറി ജോവിത ജോജോ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിക്കും. സംഘം വൈസ് പ്രസിഡന്റ് റോയ് ജോസഫ് കൃതജ്ഞത അറിയിക്കും.