ഈരാറ്റുപേട്ട : ഈരാറ്റുപേട്ട പോലീസ് സ്‌റ്റേഷന് മുന്നിൽ ഉണ്ടായ അപകടത്തിൽ വാഗമൺ സ്വദേശി കച്ചിറയിൽ ജോജി സെബാസ്‌റ്റ്യൻ (26) മരിച്ചു. ഇന്നലെ രാത്രി 9 മണിയോടെയാണ് അപകടം നടന്നത്. പാലാ ഭാഗത്തേയ്ക്ക് പോവുകയായിരുന്ന മിനി ലോറിയിൽ ജോജിയുടെ ബൈക്ക് ഇടിച്ചായിരുന്നു അപകടം.

ജോജിയെ ഈരാറ്റുപേട്ടയിലെ ആശുപത്രിയിലും അവിടെ നിന്ന് പാലാ ജനറൽ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിതാവ് പരേതനായ സെബാസ്റ്റ്യൻ. സഹോദരങ്ങൾ: ജിനോ ജീന.