ഈരാറ്റുപേട്ട: കഴിഞ്ഞ ദിവസം ഈരാറ്റുപേട്ട ടൗണില്‍ ഉണ്ടായ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ടു.
കാറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചിരുന്നു. തീക്കോയി സ്വദേശി എബിന് ആണ് മരിച്ചത്.
വര്‍ക് ഷോപ് ജീവനക്കാരനായ എബിന് പണി കഴിഞ്ഞു വീട്ടിലേക്കു മടങ്ങുന്ന വഴി എതിര് ദിശയില്‍ നിന്നും അമിത വേഗതയിലെത്തിയ കാര്‍ സ്കൂട്ടര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
അപകടത്തിനു കാരണം കാറിന്റെ അമിത വേഗമാണെന്നു സ്ഥിരീകരിച്ചിരുന്നു.