ഈരാറ്റുപേട്ടയില്‍ 14 ദിവസത്തേക്ക് കര്‍ശന നിയന്ത്രണങ്ങള്‍; വ്യാപാര സ്ഥാപനങ്ങളുടെ പ്രവര്‍ത്തന സമയം പുനക്രമീകരിച്ചു, കൂട്ടംകൂടുന്നതിനു വിലക്ക്, നിയന്ത്രണങ്ങള്‍ ഇങ്ങനെ

ഈരാറ്റുപേട്ട: നഗരസഭയില്‍ രണ്ടു പേര്‍ക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഈരാറ്റുപേട്ടയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനം. ഇന്നു രാവിലെ ചേര്‍ന്ന അടിയന്തിര യോഗത്തിലാണ് തീരുമാനം.

ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, പോലീസ് അധികാരികള്‍, ചെയര്‍മാന്‍ നിസാര്‍ കുര്‍ബാനി, വൈസ് ചെയര്‍പേഴ്‌സണ്‍ ബല്‍ക്കീസ് നവാസ്, മറ്റു നഗരസഭ കൗണ്‍സിലര്‍മാര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

ഇന്നലെ രോഗം സ്ഥിരീകരിച്ച രണ്ടു പേരുടെയും സമ്പര്‍ക്ക പട്ടിക വിപുലമാകാനുള്ള സാധ്യത കണക്കിലെടുത്താണ് പൂര്‍ണമായും അടച്ചിടുന്നതിനു പകരം കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുന്നതെന്നു നഗരസഭ ചെയര്‍മാന്‍ നിസാര്‍ കുര്‍ബാനി അറിയിച്ചു.

സാമൂഹിക അകലം പാലിക്കണമെന്നും നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനും തീരുമാനമായി. പോലീസ് നിരീക്ഷണം കര്‍ശനമാക്കും.

പ്രധാന നിയന്ത്രണങ്ങള്‍

  • വ്യാപാര സ്ഥാപനങ്ങള്‍ വൈകുന്നേരം ആറു മണി വരെ പ്രവര്‍ത്തിക്കും. വ്യാപാര സ്ഥാപനങ്ങളുടെ മുന്നില്‍ റിബണ്‍ കെട്ടി സാമൂഹിക അകലം ഉറപ്പാക്കും. വ്യാപാര സ്ഥാനപങ്ങള്‍ക്കുള്ളിലും സാമൂഹിക അകലം ഉറപ്പാക്കും.
  • വ്യാപാര സ്ഥാപനങ്ങളില്‍ പ്രവേശിക്കുന്നവര്‍ക്ക് മാസ്‌ക് നിര്‍ബന്ധമാണ്. മാസ്‌ക് ശരിയായ ധരിക്കാത്തവരെ വ്യാപാര സ്ഥാപനങ്ങളില്‍ പ്രവേശിപ്പിക്കില്ല.
  • ഹോട്ടലുകള്‍ക്ക് രാത്രി ഏഴു വരെ പ്രവര്‍ത്തിക്കാം. എന്നാല്‍ ഹോട്ടലുകളില്‍ അഞ്ചു മണി വരെ മാത്രമേ ഇരുത്തി ഭക്ഷണം കൊടുക്കാന്‍ അനുവദിക്കു. പാഴ്‌സല്‍ സര്‍വീസ് ഏഴു മണി വരെ തുടരും.
  • പിഎംസി ആശുപത്രിയിലെ 30 ജീവനക്കാര്‍ ക്വാറന്റയിനില്‍ പ്രവേശിക്കും. അതേ സമയം, ആശുപത്രി അടച്ചിടുന്നത് ഒഴിവാക്കും. പ്രദേശത്തെ ആരോഗ്യ സ്ഥാപനങ്ങളുടെ കുറവ് മൂലമാണ് ഈ തീരുമാനം.

മതസ്ഥാപനങ്ങളുടെ നിയന്ത്രണങ്ങളെക്കുറിച്ച് വൈകുന്നേരം ചേരുന്ന യോഗത്തില്‍ തീരുമാനമെടുക്കുമെന്നും ചെയര്‍മാന്‍ നിസാര്‍ കുര്‍ബാനി അറിയിച്ചു.

💞💞💞 പാലാവാര്‍ത്ത.com വാര്‍ത്തകള്‍ മൊബൈലില്‍ ലഭിക്കാന്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ. 🙏🙏🙏

Maxin Francis

Hi It's me, Maxin Francis! I'm a journalist by profesion and passion while blogging is my hobby, web designing, digital marketing and social media are all my cups of tea.

Leave a Reply

%d bloggers like this: