ഈരാറ്റുപേട്ട: മീനച്ചിൽ താലൂക്ക് ലീഗൽ സർവീസസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ പരിസ്ഥിതി ദിന സെമിനാറും ക്വിസ് പരിപാടിയും നടത്തി.മഹാരാജാസ് കോളജ് റിട്ട.പ്രൊഫസർ കെ.പി.ജോസഫ് മുഖ്യ പ്രഭാഷണം നടത്തി.
ഹെഡ്മിസ്ട്രസ്സ് ജ്യോതി കെ. അധ്യക്ഷത വഹിച്ചു.ലീഗൽ സർവീസ് കമ്മിറ്റി പ്രതിനിധി വി. എം.അബ്ദുള്ള ഖാൻ,ജാൻസി ജെക്കബ്, ഒ. എം.സിൽവിയ എന്നിവർ പ്രസംഗിച്ചു.