കോട്ടയം :മരങ്ങൾ എല്ലാ പരിസ്ഥിതി ദിനത്തിലും വെച്ചുപിടിപ്പിച്ചാൽ മാത്രം പോരാ അവയെ സംരക്ഷിക്കുന്നവനാണ് യഥാർത്ഥ പ്രകൃതിസ്നേഹി എന്ന് യൂത്ത് ഫ്രണ്ട് സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ 2018 ൽ നടന്ന വൃക്ഷത്തൈ നടീൽ ഉദ്ഘാടനം ചെയ്തു കൊണ്ട് മുൻ ധനകാര്യ മന്ത്രിയും ,കേരള കോൺഗ്രസ് ചെയർമാനുമായിരുന്ന കെ എം മാണി ആഹ്വനം ചെയ്തു.
അദ്ദേഹത്തിന്റെ വാക്കുകൾ പൊതു സമൂഹം ഏറ്റെടുക്കണം എന്ന് കോട്ടയം തിരുനക്കര മൈതനത്ത് 2019 ജൂൺ 5 ന് യൂത്ത് ഫ്രണ്ട് നട്ട കെ.എം. മാണി ഓർമ്മ മരങ്ങളുടെ കളപറിച്ച് വളമിട്ട് പരിചരിച്ച ശേഷം UDF കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ പറഞ്ഞു.
എല്ലാ വർഷവും പരിസ്ഥിതി ദിനത്തിൽ സർക്കാർ കോടികൾ മുടക്കി നടുന്ന വൃക്ഷത്തെ കൾസംരക്ഷിക്കപ്പെടുന്നുണ്ടോ എന്ന് ഉറപ്പുവരുത്താൻ നടപടി കൈക്കൊള്ളണമെന്നും സജി ആവശ്യപ്പെട്ടു.
കേരളാ കോൺഗ്രസ് കോട്ടയം നിയോജക മണ്ഡലം പ്രസിഡന്റ് കുര്യൻ പി കുര്യൻ, നോയൽ ലൂക്ക് പെരുബാറയിൽ , ലിബിൻ കെ.എസ്, അനൂപ് താന്നിക്കൽ , ടോം ജോസഫ്തുടങ്ങിയവർ പങ്കെടുത്തു.