ഫിഷറീസ് ആൻ്റ് അക്വാകൾച്ചർ മേഖലയിൽ സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്ന പട്ടിക ജാതി വിഭാഗത്തിൽപ്പെട്ട തൊഴിൽ രഹിതരായ യുവജനങ്ങൾക്കായി ഫിഷറീസ് വകുപ്പ് , വ്യവസായ – വാണിജ്യ വകുപ്പ്, ഫിഷറീസ് ഡെവലപ്പ്മെൻ്റ് ബോർഡ് എന്നിവ ചേർന്ന് പരിശീലനം സംഘടിപ്പിക്കുന്നു.
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എൻ്റർപ്രണർഷിപ്പ് ഡെവലപ്മെൻറ് കളമശേരി ക്യാമ്പസിൽ വെച്ച് നടത്തുന്ന 15 ദിവസത്തെ സൗജന്യ പരിശീലനത്തിൽ പങ്കെടുക്കുന്നതിന് താത്പര്യമുള്ളവർ www.kied. info എന്ന വെബ്സൈറ്റ് സന്ദർശിച്ച് ജൂൺ ഒൻപതിനകം അപേക്ഷ നൽകണം. പങ്കെടുക്കുന്നവർക്ക് സ്റ്റൈപെൻഡ് ലഭിയ്ക്കും. ഫോൺ: 0484 2532890/2550322/9605542061/ 7012376994
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19