General News

എൻട്രൻസ് പരീശീലനം : അഡ്‌മിഷൻ തുടരുന്നു

കോട്ടയം : ദർശന അക്കാദമിയിൽ മെഡിക്കൽ, എഞ്ചിനീയറിംഗ് കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ പരീശീലനത്തിനുള്ള പ്രവേശനം ആരംഭിച്ചു.

പ്ലസ് വൺ സയൻസ് വിദ്യാർത്ഥികൾക്ക് സയൻസ് വിഷയങ്ങളിൽ ട്യൂഷനൊപ്പം, നീറ്റ്, ജെ.ഇ.ഇ മെയിൻ, ജെ.ഇ.ഇ അഡ്വാവൻസ്‌ഡ്, കേരളാ എൻട്രൻസ് പരീശീലനം നൽകുന്ന ലോങ്ങ് ടേം 2023, പ്ലസ് ടു വിദ്യാർത്ഥികൾക്കായി ലോങ്ങ് ടേം 2022 ബാച്ച്, നിലവിൽ പ്ലസ് ടു പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കായി ഒരു വർഷം നീളുന്ന റിപ്പീറ്റേഴ്സ് ബാച്ച് 2022 എന്നീ വിഭാഗങ്ങളിലാണ് പ്രവേശനം നടക്കുന്നത്.

ഓൺലൈൻ, ക്ലാസ് റൂം വിഭാഗങ്ങളിലായി നടക്കുന്ന പരിശീലനത്തിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികളിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവർക്കായി പ്രത്യേക സ്‌കോളർഷിപ്പ് പദ്ധതികളും ലഭ്യമാണ്.

സി.എം.ഐ വൈദികർ നയിക്കുന്ന ദർശന അക്കാദമിയിൽ സയൻസ് വിഷയങ്ങളിൽ മുഴുവൻ മാർക്ക് നേടിയ എല്ലാ വിദ്യാർത്ഥികൾക്കും ചാവറ സ്‌കോളർഷിപ്പ് ലഭ്യമാക്കുമെന്നും ദർശന അധികൃതർ അറിയിച്ചു.

ഓൺലൈൻ ഡെമോ ക്ലാസ്സുകളിൽ പങ്കെടുക്കുന്നതിനും, അഡ്‌മിഷൻ നേടുന്നതിനും 8547673005, 8547673009 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. ഓൺലൈൻ ആയി അഡ്‌മിഷൻ നേടുന്നതിന് www.darsanaacademy.co.in സന്ദർശിക്കുക

Leave a Reply

Your email address will not be published.