Erattupetta News

ഈരാറ്റുപേട്ട എം ഇ എസ്കോളജിൽ പ്രത്യേക നൈപുണ്യ വികസന മോട്ടിവേഷണൽ പരിപാടി”എന്തൂസിയ2 “നടത്തി

ഈരാറ്റുപേട്ട: ഒന്നാംവർഷ ഡിഗ്രി വിദ്യാർത്ഥികൾക്കായി എം ഇ എസ് കോളജിൽ നടത്തിവരുന്ന പ്രത്യേക നൈപുണ്യ വികസന മോട്ടിവേഷണൽ പരിപാടിയായ “എന്തൂസിയ” യുടെ രണ്ടാം എഡീഷൻ എന്തൂസിയ 2 നടത്തി. പ്രശസ്ത പരിശീലകനും ലൈഫ്കോച്ചുമായ നിസാർ പട്ടുവം നേതൃത്വം നൽകി.

കഥകളും, ഗെയിമുകളും ,മൂല്യബോധനവും , ആക്ഷനും ഇണക്കിച്ചേർത്ത പ്രത്യേപരിപാടിയാണ് എന്തൂസിയ . പ്രിൻസിപ്പൽ പ്രഫ എ എം റഷീദ് ഉദ്ഘാടനംചെയ്തു. ഒരു ദിവസം നീണ്ടുനിന്ന ഈ പരിശീലന വൈസ്പ്രിൻസിപ്പൽ യാസിർപാറയിൽ പരിപാടി നിയന്ത്രിച്ചു.

Leave a Reply

Your email address will not be published.