രാമപുരം :രാമപുരം മാർ ആഗസ്തിനോസ് കോളേജ് ഇംഗ്ലീഷ് ഡിപ്പാർട്മെന്റിന്റെ ആഭിമുഖ്യത്തിൽ ‘ഇംഗ്ലീഷ് ഫോർ ഡെയ്‌ലി യൂസ്’ എന്ന വിഷയത്തെ ആസ്‌പദമാക്കി ഒൻപതാംക്ലാസ്സ് മുതൽ +2 വരെ പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കായി മൂന്നാഴ്ച്ച നീണ്ടുനിൽക്കുന്ന ഒരു അവധിക്കാല പരിശീലന പരുപാടി ഏപ്രിൽ മാസം 24 തിങ്കൾ മുതൽ ആരംഭിക്കുന്നു.
താത്പര്യമുള്ള വിദ്യാർത്ഥികൾ 24 ആം തീയതി രാവിലെ കോളേജിൽ എത്തിച്ചേരുകയോ താഴെപറയുന്ന നമ്പറിൽ രജിസ്റ്റർ ചെയ്യാവുന്നതുമാണ്. ആദ്യം രജിസ്റ്റർ ചെയ്യുന്ന 30 വിദ്യാർത്ഥികൾക്ക് മാത്രമേ പ്രവേശനമുണ്ടായിരിക്കുകയുള്ളു.

മൊബൈൽ: 7012903072. ക്ലാസുകൾ രാവിലെ10 :00 മുതൽ ഉച്ചക്ക് 1 :00 മണി വരെയായിരിക്കും. കോഴ്സ് ഫീസ് 100 രൂപ മാത്രം.