General News

ഊർജ്ജകിരൺ 2022-23 പദ്ധതിയുടെ ഭാഗമായി കിടങ്ങൂർ ഗ്രാമപഞ്ചായത്തിൽ ഊർജ്ജ സംരക്ഷണ ശില്പശാല നടന്നു

എനർജി മാനേജ്മെന്റ് സെന്റർ, ചേർപ്പുകൾ ബി വി എം ഹോളി ക്രോസ് കോളേജ് ഔട്ട് ഏജൻസിയായ ഹോപ്സ്, സെന്റർ ഫോർ എൻവിയോൺമെന്റ് ഡെവലപ്മെന്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ഊർജ്ജ സംരക്ഷണ ശില്പശാല സംഘടിപ്പിച്ചത്. പരിപാടിയിൽ ജീവിതശൈലിയും ഊർജ്ജ കാര്യശേഷിയും എന്ന വിഷയത്തിൽ സെമിനാർ നടന്നു.

പദ്ധതിയുടെ ഭാഗമായി വിവിധ കേന്ദ്രങ്ങളിൽ ഊർജ്ജ സംരക്ഷണ ശില്പശാല നടത്തി വരുന്നുണ്ട്. ഊർജ്ജ സംരക്ഷണവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ പ്രമുഖർ ക്ലാസുകൾ എടുത്ത് സംസാരിക്കും. വരും തലമുറയ്ക്ക് ഊർജ്ജ സംരക്ഷണത്തിന് സന്ദേശം പകരുകയാണ് ഊർജ്ജ കിരൺ പദ്ധതിയുടെ ലക്ഷ്യം.

കിടങ്ങൂർ പഞ്ചായത്ത് ഹാളിൽ നടന്ന ശില്പശാല കിടങ്ങൂർ ​ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബോബി മാത്യു ഉദ്ഘാടനം ചെയ്തു. സി ഡി എസ് സീനിയർ ചെയർപേഴ്സൺ മോളി ദേവരാജൻ അധ്യക്ഷത വഹിച്ചു. ചേർപ്പുങ്കൽ ബിവിഎം കോളേജ് പ്രിൻസിപ്പൽ റവ.ഡോ.ബേബി സെബാസ്റ്റ്യൻ തോണിക്കുഴി അനുഗ്രഹ പ്രഭാഷണം നടത്തി.

ഡോ. സിസ്റ്റർ.ബിൻസി അറയ്ക്കൽ , കിടങ്ങൂർ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻ തോമസ് മാളിയേക്കൽ, വിജയൻ ​ഗോവിന്ദൻ എന്നിവർ ആശംസകൾ അർപ്പിച്ചു. സോഷ്യൽ വർക്ക് ട്രെയിനി ജിബിൻ ജോൺ സ്വാ​ഗതവും, ശ്രീലക്ഷ്മി കെ ആൽബിൻ നന്ദിയും പറഞ്ഞു.

പരിപാടിയിൽ റിസോഴ്സ് പേഴ്സൺ സജോ ജോയ് ക്ലാസ് നയിച്ചു. ചേർപ്പുങ്കൽ ബി വി എം ഹോളി ക്രോസ്സ് കോളേജ് വിദ്യാർത്ഥികൾ, കുടുംബശ്രീ അംഗങ്ങൾ അംഗനവാടി അധ്യാപകർ തുടങ്ങിയവരും പരിപാടിയിൽ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published.