എസ് എച്ച് സോഷ്യൽ വർക്ക് ഇൻസ്റ്റിറ്റ്യൂഷൻസ് പാലാ, എനർജി മാനേജ്മെന്റ് സെന്റർ തിരുവനന്തപുരം (EMC), സെന്റർ ഫോർ എൻവിയോൺമെന്റ് ആന്റ് ഡെവലപ്മെന്റ് (CED), എന്നിവയുടെ ആഭിമുഖ്യത്തിൽ ഊർജ്ജകിരൺ 2022 – 2023 പദ്ധതിയുടെ ഭാഗമായി താലൂക്ക് തലത്തിൽ നടത്തുന്ന വീഡിയോ നിർമ്മാണ മത്സരത്തിലേക്ക് എൻട്രികൾ ക്ഷണിച്ചു.

താലൂക്കിൽ തലത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന രണ്ടുപേർക്ക് ക്യാഷ് അവാർഡുകൾ നൽകുന്നതാണ്. ജീവിതശൈലിയും ഊർജ്ജ കാര്യശേഷിയും എന്ന വിഷയത്തിന് ഊന്നൽ കൊടുത്തുകൊണ്ട് ഊർജ്ജ സംരക്ഷണത്തിന്റെ പ്രാധാന്യം പ്രാദേശികമായ മാതൃകകൾ സഹിതം ജനഹൃദയങ്ങളിൽ എത്തിക്കുന്ന മൂന്നു മിനിറ്റിൽ കൂടാത്ത വീഡിയോകൾ ആയിരിക്കണം തയ്യാറാക്കേണ്ടത്.
മീനച്ചിൽ താലൂക്കിൽ പദ്ധതി ഏകോപിപ്പിച്ച് നടപ്പാക്കുന്നതിനായി തെരഞ്ഞെടുത്തിട്ടുള്ളത് എസ് എച്ച് സോഷ്യൽ വർക്ക് ഇൻസ്റ്റിറ്റ്യൂഷൻസ് പാലാ എന്ന സ്ഥാപനമാണ്.

താല്പര്യമുള്ളവർ എൻട്രികൾ 2023 ജനുവരി അഞ്ചാം തീയതിക്ക് മുമ്പായി shswipala@gmail.com എന്ന ഇമെയിൽ അയക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പർ 9961424713, 9656543819. പദ്ധതിയെ കുറിച്ചുള്ള കൂടുതൽ അറിവുകൾ ലഭിക്കുന്നതിനായി https://www.keralaenergy.gov.in, http://cedindia.org/ എന്നീ വെബ്സൈറ്റുകളിൽ ലഭ്യമാണ്.