എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് സേവനങ്ങള്‍ ഓണ്‍ലൈനില്‍, സെപ്റ്റംബര്‍ 30 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം

കോട്ടയം: കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ വിവിധ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയതായി ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.

രജിസ്‌ട്രേഷന്‍ പുതുക്കല്‍, സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കല്‍ എന്നീ സേവനങ്ങള്‍ സെപ്തംബര്‍ 30 വരെ www.eemployment.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖേന മാത്രമാണ് ലഭിക്കുക. കഴിഞ്ഞ ജനുവരി മുതല്‍ രജിസ്‌ട്രേഷന്‍ പുതുക്കാനുള്ളവര്‍ക്ക് ഡിസംബര്‍ 31 വരെ പുതുക്കാം.

You May Also Like

Leave a Reply