കോട്ടയം: വിവിധ തസ്തികകളിലേക്കുള്ള ഇന്റർവ്യു ജൂലൈ ഒന്നിന് രാവിലെ 10 ന് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിൽ നടക്കും.
പ്രമുഖ ധനകാര്യ, ഇൻഷുറൻസ് സ്ഥാപനങ്ങളിലേക്കു റിലേഷൻഷിപ്പ് ഓഫീസർ, അസോസിയേറ്റ് ബ്രാഞ്ച് മാനേജർ, മാനേജിംഗ് പാർട്ണർ, ഏജൻസി റിക്രൂട്ട്മെന്റ് എക്സിക്യൂട്ടീവ്, ഡവലപ്പ്മെന്റ് മാനേജർ, സീനിയർ മാനേജർ എന്നീ തസ്തികകളിലേക്കാണ് ഇന്റർവ്യു്.
പ്ലസ്ടു, ബിരുദം വിദ്യാഭ്യാസ യോഗ്യതയുള്ള 20നും 45നും ഇടയിൽ പ്രായപരിധിയുള്ള യുവതിയുവാക്കൾക്ക് പങ്കെടുക്കാം.
വിശദ വിവരത്തിന് എംപ്ലോയബിലിറ്റി സെന്റർ കോട്ടയം എന്ന ഫേസ് ബുക്ക് പേജ് സന്ദർശിക്കുക. ഫോൺ- 0481 2563451, 2565452