വൈക്കം : ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി മേഖലയിൽ വൈക്കത്തെ നിറ സാന്നിദ്ധ്യമായ എൽമാ ഡിജിറ്റൽ സ്റ്റുഡിയോയുടെ 25ആം വാർഷികം സ്ഥാപക ദിനമായ നവംബർ 27 നു ആഘോഷമായി സംഘടിപ്പിച്ചു.
1997ൽ വൈക്കം ഉല്ലലയിൽ സ്ഥാപിതമായ എൽമാ ഡിജിറ്റൽ സ്ററുഡിയോ, പ്രൊപ്രൈറ്റർ ബിജു(എൽമാ ബിജു)വിൻ്റെ നേതൃത്വത്തിൽ ഇപ്പോൾ 4 ബ്രാഞ്ചുകൾ ഉള്ള ഇരുപതോളം ആളുകൾക്ക് തൊഴിൽ നൽകുന്ന ഒരു സ്ഥാപനമായി മാറിയിരിക്കുന്നു.
എൽമാക്കാരനും കൂട്ടുകാരും എന്ന പേരിൽ ആരംഭിച്ച വാട്സ്ആപ്പ് കൂട്ടായ്മ ഇന്ന് വൈക്കം കേന്ദ്രീകരിച്ചുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വരുന്നു. ഒപ്പം തന്നെ രക്ത ദാനവുമായി ബന്ധപ്പെട്ടിട്ടുള്ള എല്ലാ മേഖലയിലും ഈ ഗ്രൂപ്പ്നിസ്സീമമായ സേവനങ്ങൾ ചെയ്തുവരുന്നു.