ഈരാറ്റുപേട്ടയില്‍ ‘എല്ലാം ശരിയാകും’

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്ലാവരും ഏറെ കേട്ട ഒരു പരസ്യ വാചകമാണ് എല്‍ഡിഎഫ് വരും എല്ലാം ശരിയാകും എന്ന്. ഇപ്പോഴിതാ തെരഞ്ഞെടുപ്പു ഫലം പുറത്തുവന്നതിന് പുറകെ ചര്‍ച്ചയാകുകയാണ് ‘എല്ലാം ശരിയാകും’

സിനിമയിലാവട്ടെ ജീവിതത്തിലാവട്ടെ രാഷ്ട്രീയത്തിലാവട്ടെ, സൗഹൃദവും സ്‌നേഹവും വിശ്വാസവും ഒന്നിക്കുമ്പോള്‍…; എല്ലാം ശരിയാകും… അങ്ങനെയൊരു കഥയുമായാണ് ജിബു ജേക്കബിന്റെ വരവ്.

വെള്ളിമൂങ്ങ,മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, ആദ്യരാത്രി എന്നീ ചിത്രങ്ങള്‍ക്കു ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന എല്ലാം ശരിയാകും ഈരാട്ടുപേട്ട മടാവിയില്‍ ആരംഭിച്ചു.

സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍ സ്വിച്ച്ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു. ഡോക്ടര്‍ പോള്‍ വര്‍ഗ്ഗീസ്സ് ആദ്യ ക്ലാപ്പടിച്ചു. മാണി സി. കാപ്പന്‍ എംഎല്‍എ, പി.സി ജോര്‍ജ്ജ് എംഎല്‍എ, സെന്‍ട്രല്‍ പിക്‌ച്ചേഴ്‌സ് ഷാജി തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

‘അനുരാഗ കരിക്കിന്‍വെള്ളം’ എന്ന അരങ്ങേറ്റ ചിത്രത്തിനു ശേഷം രജിഷ വീണ്ടും ആസിഫിന്റെ നായികയായി എത്തുകയാണ്. ഒരു പൊളിറ്റിക്കല്‍ സറ്റയറായായി ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഷാരിസ്, നെബിന്‍, ഷാല്‍ബിന്‍ എന്നിവര്‍ ചേര്‍ന്ന് എഴുതുന്നു.

സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, സുധീര്‍ കരമന,ജോണി ആന്റണി, ജെയിംസ് ഏല്യ, ജോര്‍ഡി പൂഞ്ഞാര്‍, സേതുലക്ഷ്മി, മഹാനദി ഫെയിം തുളസി തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

തോമസ്സ് തിരുവല്ല ഫിലിംസ്, ഡോക്ടര്‍ പോള്‍സ് എന്റര്‍ടെയ്ന്‍മെന്റ് എന്നിവയുടെ ബാനറില്‍ തോമസ് തിരുവല്ല, ഡോക്ടര്‍ പോള്‍ വര്‍ഗീസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ശ്രീജിത്ത് നായര്‍ നിര്‍വഹിക്കുന്നു. ബി കെ ഹരിനാരായണന്‍ എഴുതിയ വരികള്‍ക്ക് ഔസേപ്പച്ചന്‍ സംഗീതം പകരുന്നു.

എഡിറ്റര്‍-സൂരജ് ഇ എസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-മനോജ് പൂങ്കുന്നം, കല-ദിലീപ് നാഥ്, മേക്കപ്പ്-റഹീം കൊടുങ്ങല്ലൂര്‍, വസ്ത്രാലങ്കാരം-നിസ്സാര്‍ റഹ്‌മത്ത്, സ്റ്റില്‍സ്-ലിബിസണ്‍ ഗോപി, ഡിസൈന്‍-റോസ് മേരി ലിലു, അസോസിയേറ്റ് ഡയറക്ടര്‍-രാജേഷ് ഭാസ്‌ക്കര്‍, ഡിബിന്‍ ദേവ്, അസിസ്റ്റന്റ് ഡയറക്ടര്‍-ഷാബില്‍, സിന്റോ സണ്ണി, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് -ഉണ്ണി പൂങ്കുന്നം, ഷിന്റോ ഇരിങ്ങാലക്കുട, പ്രൊഡക്ഷന്‍ മാനേജര്‍-അനീഷ് നന്ദിപുലം, വിതരണം-സെന്‍ട്രല്‍ പിക്‌ച്ചേഴ്‌സ്, വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

പാലാ വാര്‍ത്ത അപ്‌ഡേറ്റുകള്‍ മൊബൈലില്‍ ലഭിക്കുന്നതിന് വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 10 / GROUP 7. Subscribe YouTube Channel / Like Facebook Page

You May Also Like

Leave a Reply