മേലമ്പാറ: സെന്റ് തോമസ് മിഷനറി സമൂഹാംഗം ഫാ. സക്കറിയാസ് തുടിപ്പാറ (85) അന്തരിച്ചു. മൃതദേഹം നാളെ രാവിലെ 9ന് ദീപ്തി ഭവനിൽ കൊണ്ടുവരും. സംസ്കാരം 1.30ന് എംഎസ്ടിയുടെ കേന്ദ്ര ഭവനമായ മേലമ്പാറയിലെ ദീപ്തിയിൽ. ഉജ്ജൈൻ രൂപതയിലെ വിവിധ മിഷൻ സെന്ററുകൾ സ്ഥാപിക്കുകയും എംഎസ്ടിയുടെ സെന്റ് പോൾ റീജന്റെ ഡയറക്ടറായും പാലാ രൂപതയിൽ വിവിധ ഇടവകകളിലും സേവനം ചെയ്തു. ഭരണങ്ങാനം തുടിപ്പാറ കുടുംബാംഗമാണ്. സഹോദരങ്ങൾ: പരേതരായ ജോസഫ്, മാത്യു, ചാക്കോ, ത്രേസ്യ, മേരി.
അമ്പാറനിരപ്പേൽ: കോലാനിക്കൽ മണിക്കുട്ടൻ (50) നിര്യാതനായി. സംസ്കാരം നാളെ (ബുധനാഴ്ച്ച) 2 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: സ്മിത. മകൻ: വൈശാഖ് എം. നായർ.
അരുവിത്തുറ : കരോട്ടുപുള്ളോലിൽ ജെസി ജോസ് (62) നിര്യാതയായി. ഭൗതികശരീരം ഇന്ന് (08.04.2025) ഉച്ചകഴിഞ്ഞ് 5.30 ന് ഭവനത്തിൽ കൊണ്ടുവരും. മൃതസംസ്കാര ശുശ്രൂഷകൾ നാളെ (09.04.2025 ) ഉച്ചകഴിഞ് 2.30ന് സ്വവസതിയിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ സംസ്കരിക്കുന്നതാണ്.