എലിക്കുളത്ത് ഒരു സ്ഥാനാര്‍ഥിക്കു കൂടി കോവിഡ്

എലിക്കുളം: ഗ്രാമപഞ്ചായത്തിലെ സ്ഥാനാര്‍ഥികള്‍ക്കായി ഇന്നു നടത്തിയ ആന്റിജന്‍ പരിശോധനയില്‍ ഒരു സ്ഥാനാര്‍ത്ഥിക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു.

കഴിഞ്ഞ ദിവസം ഒരു സ്ഥാനാര്‍ഥിക്കു രോഗബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് എലിക്കുളം പഞ്ചായത്തിലെ എല്ലാ സ്ഥാനാര്‍ഥികളെയും പ്രവര്‍ത്തകരെയും വെള്ളിയാഴ്ച പൈക സാമൂഹികാരോഗ്യകേന്ദ്രത്തില്‍ കോവിഡ് ആന്റിജന്‍ പരിശോധനയ്ക്ക് വിധേയരാക്കിയത്.

Advertisements

ഈ പരിശോധനയില്‍ ഒരു സ്ഥാനാര്‍ത്ഥിയ്ക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചതോടെ എലിക്കുളം പഞ്ചായത്തിലെ രണ്ട് സ്ഥാനാര്‍ത്ഥികള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

You May Also Like

Leave a Reply