എലിക്കുളം: ഗ്രാമപഞ്ചായത്തിലെ സ്ഥാനാര്‍ത്ഥികള്‍ ഇന്നും നാളെയും വീടുകയറി പ്രചാരണത്തിന് ഇറങ്ങരുതെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശം. വെള്ളിയാഴ്ച പൈക സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തി എല്ലാ സ്ഥാനാര്‍ഥികളും കോവിഡ് പരിശോധന നടത്തി ഫലം നെഗറ്റീവെന്നു ബോധ്യപ്പെട്ടശേഷം പ്രചാരണത്തിന് ഇറങ്ങാനാണ് നിര്‍ദ്ദേശം.
കഴിഞ്ഞദിവസം ഒന്നാം വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ത്ഥിക്കും ഭര്‍ത്താവിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. പ്രചാരണത്തില്‍ ഒപ്പമുണ്ടായിരുന്ന പ്രവര്ത്തകന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ഇവര്‍ പരിശോധനയ്ക്ക് വിധേയരായത്.
ഇവര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ദിവസം തന്നെയായിരുന്നു ഭൂരിഭാഗം സ്ഥാനാര്‍ഥികളും പത്രിക സമര്‍പ്പിക്കാന്‍ എത്തിയത്. അതിനാല്‍ എല്ലാ സ്ഥാനാര്‍ഥികളും അവര്‍ക്കൊപ്പമുണ്ടായിരുന്ന പ്രവര്‍ത്തകരും നിരീക്ഷണത്തില്‍ കഴിയാനാണ് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചത്.
പാലാ വാര്‍ത്ത അപ്ഡേറ്റുകള് മൊബൈലില്‍ ലഭിക്കുന്നതിന് വാട്സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 10 / GROUP 7. Subscribe YouTube Channel / Like Facebook Page