പാലാ: കെ.എം.മാണി സാറിനെ വേട്ടയാടിയ CPM നെ കൂട്ട് പിടിച്ച് ജോസ് കെ.മാണി വിഭാഗം എലിക്കുളം പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പ് അട്ടിമറിക്കൻ നടത്തിയ ഗുണ്ടായിസത്തിനെതിരെയുള്ള ജനാധിപത്യത്തിന്റെ വിജയമാണ് എലിക്കുളം പഞ്ചായത്തിലേതെന്ന് UDF കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ അഭിപ്രായപ്പെട്ടു.
വിജയിച്ച ജയിംസ് ചാക്കോ ജീരകത്തിലിന് യുഡിഎഫ് കമ്മറ്റി പാലാ കുരിശുപള്ളി ജംഗ്ഷനിൽ നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോൺഗ്രസ് പാലാ ബ്ലോക്ക്പ്രസിഡന്റ് പ്രൊഫ.സതീശ് ചൊള്ളാനി അദ്ധ്യക്ഷത വഹിച്ചു.
ബിജു പുന്നത്താനം, ജോർജ് പുളിങ്കാട്, ആർ പ്രേംജി, ജോസ്മോൻ മുണ്ടയ്ക്കൻ, എം.പി കൃഷ്ണൻ നായർ, എ.എസ്സ് തോമസ് ,പ്രസാദ് ഉരുളികുന്നം, ജോയിക്കുട്ടി തോക്കനാട്ട്, ബിജോയി എബ്രാഹം, തോമസ് ഉഴുന്നാലിൽ, ജോഷി കെ ആൻ്റണി, ജോഷി പുതുമന, ബൈജു ഇടപ്പള്ളി കരോട്ട്, മത്തച്ചൻ പുതിയിടത്തുചാലിൽ ,അബ്ദുൾ കരിം, തോമാച്ചൻ പാലക്കുടി,മാത്യു പൊറ്റേടത്ത്, ജോസ് മറ്റമുണ്ടയിൽ, ജോസി പൊയ്കയിൽ ,കുഞ്ഞുമോൻ കെ.സി.തുടങ്ങിയവർ പ്രസംഗിച്ചു.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19