കോട്ടയം: നിയമസഭാ കയ്യാങ്കളി കേസിലടക്കം കേരളാ കോൺഗ്രസ്സിൻ്റെ അപഹാസ്യരാഷ്ട്രീയ നിലപാടുകൾക്കേറ്റ കനത്ത തിരിച്ചടിയാണ് എലിക്കുളം ഉപതെരഞ്ഞെടുപ്പു ഫലമെന്ന് ഡി.സി.സി.പ്രസിഡൻ്റ് ജോഷി ഫിലിപ്പ്.
മന്ത്രിമാരടക്കം എൽ.ഡി.എഫ്.തെരഞ്ഞെടുപ്പു പ്രചരണത്തിന് നേതൃത്വം നല്കിയിട്ടും യു.ഡി.എഫ് ന് വൻ വിജയം നേടുവാൻ കഴിഞ്ഞു.
ഭരണ സ്വാധീനമുപയോഗിച്ചും, അക്രമമഴിച്ചുവിട്ടും തെരഞ്ഞെടുപ്പ് അട്ടിമറിക്കുവാൻ സി.പി.എം.നടത്തിയ ശ്രമങ്ങൾ ജനങ്ങൾ പരാജയപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19