ഇളംങ്ങുളം: എലിക്കുളം പഞ്ചായത്തിലെ പതിനാലാം വാര്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് വോട്ടില്‍ വലിയ കുറവാണ് ഉണ്ടായതെന്ന് എല്‍.ഡി.എഫ് പറഞ്ഞു.
ഏതാനുമാസം മുന്‍പ് നടന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ 179 വോട്ട് മാത്രം ലഭിച്ച എല്‍ ഡി.എഫിന് ഉപതെരഞ്ഞെടുപ്പില്‍ 353 വോട്ടിന്റെ മികച്ച വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നതെന്നും എല്‍.ഡി.എഫ് നേതൃത്വത്തിലുള്ള ഭരണസമിതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ച അംഗീകാരമാണ് യു.ഡി.എഫിന്റെ കുത്തക വാര്‍ഡില്‍ എല്‍.ഡി.എഫിന് ലഭിച്ചിരിക്കുന്നതെന്നും കേരള കോണ്‍ഗ്രസ്സ്(എം) മണ്ഡലം പ്രസിഡണ്ടും എല്‍.ഡി.എഫ് ചെയര്‍മാനുമായ തോമസുകുട്ടി വട്ടയ്ക്കാട്ട് പറഞ്ഞു.
അക്രമം അഴിച്ചുവിട്ട് പോളിംഗ് മന്ദീഭവിപ്പിക്കുകയായിരുന്നു യു.ഡി.എഫ് പദ്ധതിയെന്ന് അദ്ദേഹം ആരോപിച്ചു. കോണ്‍ഗ്രസിന്റെയും തമ്മിലടിക്കുന്ന യു.ഡി.എഫിന്റെയും നയങ്ങളോടുള്ള ജനകീയ രോഷമാണ് യു ഡി.എഫിന്റെ വോട്ട് കുറവില്‍ പ്രതിഫലിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19