എലിക്കുളം: വികസനം ആഗ്രഹിക്കുന്നവര്‍ എല്‍ .ഡി .എഫിനൊപ്പം അണിചേരുകയാണെന്ന് കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാനും മുന്‍ എം.പിയുമായ ജോസ് കെ മാണി.
ജനകീയ പ്രശ്‌നങ്ങളില്‍ ശക്തമായ ഇടപെടലുകളാണ് ഉണ്ടായിട്ടുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എലിക്കുളം പഞ്ചായത്തിലെ ഇളംങ്ങുളം വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ടോമി ഇടയോടിയുടെ പ്രചരണാര്‍ത്ഥം നടത്തിയ കുടുംബ സംഗമം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
തോമസുകുട്ടി ഇരുപ്പകാട്ട് മറ്റപള്ളിയുടെ വസതിയില്‍ നടന്ന കുടുംബ സംഗമത്തില്‍ ഗവ. ചീഫ് വിപ്പ് ഡോ.എന്‍ ജയരാജ് മുഖ്യപ്രഭാഷണം നടത്തി. തോമസുകുട്ടി വട്ടയ്ക്കാട്ട് അധ്യക്ഷത വഹിച്ചു.
കേരളാ കോണ്‍ഗ്രസ്സ് (എം) കോട്ടയം ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം, ജോസഫ് ചാമക്കാല, കേരളാ കോണ്‍ഗ്രസ്സ് (എം) സംസ്ഥാന സെക്രട്ടറി അഡ്വക്കേറ്റ് ജോസ് ടോം, എലിക്കുളം പഞ്ചായത്ത് പ്രസിഡന്റ് എസ് ഷാജി, ജില്ലാ പഞ്ചായത്ത് അംഗം ജെസി ഷാജന്‍ മണ്ണംപ്ലാക്കല്‍, യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സാജന്‍ തൊടുക, തോമസുകുട്ടി മുതുപുന്നയ്ക്കല്‍, കെസി സോണി, ഹരികുമാര്‍ വാള്ളാചിറ കര്‍ഷക യൂണിയന്‍ സംസ്ഥാന സെക്രട്ടറി ജോസഫ് കുന്നത്ത്പുരയിടം, രാജന്‍ ആരംപുളിയ്ക്കല്‍, അവിരാച്ചന്‍ കോക്കാട്ട്, ജൂബിച്ചന്‍ ആനിത്തോട്ടം, ജോണി ഏറത്ത് ,അഡ്വ. ജോസി വയലുങ്കല്‍ , ഷെഫീഖ് എസ് പഞ്ചായത്ത് മെമ്പര്‍മാരായ അഖില്‍ അപ്പുകുട്ടന്‍, ജിമ്മിച്ചന്‍ ഈറ്റത്തോട്ട്, സജി വേമ്പേനി തുടങ്ങിയവര്‍ പ്രസംഗിച്ചു.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19