Erattupetta News

അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ ഇലക്ടറൽ ലിറ്ററസി ക്ലബ്ബ് പ്രവർത്തനമാരംഭിച്ചു

അരുവിത്തുറ: അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ ഇലക്ടറൽ ലിറ്ററസി ക്ലബ്ബ് പ്രവർത്തനമാരംഭിച്ചു. ക്ലബ്ബിന്റെ ഉദ്ഘാടനം കോട്ടയം ജില്ലാ ഗ്രാമീണ വികസന വിഭാഗം ഡയറക്ടർ പി എസ്സ് ഷിനോ നിർവഹിച്ചു.

കോളേജ് പ്രിൻസിപ്പാൾ പ്രൊഫ ഡോ. സിബി ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ കോളേജ് ബർസാറും കോഴ്സ്സ് കോർഡിനേറ്ററുമായ ഫാ ജോർജ് പുല്ലു കാലായിൽ, വൈസ് പ്രിൻസിപ്പാൾ ഡോ ജിലു ആനി ജോൺ , എൻ എസ്സ് പ്രോഗ്രാം ഓഫീസർമാരായ ഡോ ഡെന്നി തോമസ് . ഡോ നീ നു മോൾ സെബാസ്റ്റ്യൻ തുടങ്ങിയവർ സംസാരിച്ചു.

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ, തിരഞ്ഞെടുപ്പ് ബോധവൽക്കരണത്തിന്നായി വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ രൂപീകരിച്ച സംവിധാനമാണ് ഇലക്ടറൽ ലിറ്ററസി ക്ലബ്ബ്. കോട്ടയം ജില്ലാ കളക്ടർ ആണ് ജില്ലാ മേധാവി. വോട്ടർ പട്ടികയിൽ ആളുകളെ ചേർക്കുക, വോട്ടെടുപ്പ് പ്രക്രീയയിൽ ജനങ്ങളെ പ്രത്യേകിച്ച് യുവജനങ്ങളെ പങ്കാളികളാക്കുക, വോട്ടർ ഐഡി കാർഡിനെ ആധാർ കാർഡുമായി ബന്ധിപ്പിക്കുക എന്നിവയാണ് ക്ലബ്ബിന്റെ പ്രധാന ലകഷ്യങ്ങൾ.

ക്ലബ്ബിന്റെ നേതൃത്വത്തിൽ പൊതുജനങ്ങളുടെ തിരഞ്ഞെടുപ്പ് തിരിച്ചറിയിൽ രേഖ അധാറുമായി ലിങ്ക് ചെയ്യുന്നതിനുള്ള കാംപയിൻ നിലവിൽ നടന്നുവരികയാണ്.

Leave a Reply

Your email address will not be published.