
ഈരാറ്റുപേട്ട: വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ നിരവധി ആളുകളും വാഹനങ്ങളും കടന്നുപോകുന്ന നടയ്ക്കൽ ഈലക്കയം ചെക്ക് ഡാം റോഡിന്റെ സംരക്ഷണ ഭിത്തി കഴിഞ്ഞ വെള്ളപ്പൊക്കത്തില്‍ തകര്‍ന്ന് വലിയ ഗര്‍ത്തം ഉണ്ടായിരിക്കുകയാണ്.
എത്രയും പെട്ടന്ന് സംരക്ഷണ ഭിത്തി നിര്‍മ്മിച്ച് റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.