പാലാ: മീനച്ചില്‍ കാര്‍ഷിക ബാങ്കിന്റെ പ്രസിഡന്റ് സ്ഥാനത്തുനിന്നും ഈജെ ആഗസ്തി സാറിനെ പുറത്താക്കിയ ജോസ് കെ മാണി വിഭാഗത്തിന്റെ നീക്കം ഹൈക്കോടതി തടഞ്ഞു.
ആഗസ്തി സാറിനെയും ബാങ്ക് ഭരണസമിതിയില്‍ നിന്നും രാജി വെക്കാത്ത രണ്ട് അംഗങ്ങളെയും ചേര്‍ത്ത് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ഉണ്ടാക്കാന്‍ ഹൈക്കോടതി ഉത്തരവ് ഇറക്കി.
ജോസ് കെ.മാണിയും കൂട്ടരും യുഡിഎഫിനെ വഞ്ചിച്ച് എല്‍ഡിഎഫില്‍ ചേര്‍ന്നതില്‍ പ്രതിഷേധിച്ച് യുഡിഎഫിനൊപ്പം നില്ക്കുന്ന പിജെ ജോസഫ് നേതൃത്വം നല്കുന്ന യഥാര്‍ത്ഥ കേരളാ കോണ്‍ഗ്രസില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതിന്റെ പേരില്‍ ജോസ് വിഭാഗം അംഗങ്ങളെ ബലമായി രാജി വയ്പ്പിച്ച് ഭൂരിപക്ഷം ഇല്ലാതാക്കിയശേഷം എല്‍ഡിഎഫിനെ കൂട്ടുപിടിച്ച് ബാങ്ക് ഭരണസമിതിയില്‍ നിന്നും രാജിവച്ച സണ്ണി തെക്കേടത്തിന്റെ നേതൃത്വത്തില്‍ രൂപികരിച്ച അഡ്മിനിസ്ട്രേറ്റ് കമ്മറ്റിയെയാണ് കോടതി അസ്ഥിരപ്പെടുത്തിയിരിക്കുന്നത്.
മുന്നു വര്‍ഷം മുന്‍പ് സിപിഎമ്മിനെ കൂട്ടുപിടിച്ച് കോട്ടയം ജില്ലാ പഞ്ചായത്ത് ഭരണം അട്ടിമറിച്ചതിനെതിരെ പ്രതികരിച്ചതിന്റെ പേരില്‍ ഈജെ ആഗസ്തി സാറിനെ പാര്‍ട്ടി ജില്ലാ പ്രസിഡന്റ് സ്ഥാനത്തു നിന്നും നിക്കം ചെയ്ത രാഷ്ട്രീയ വഞ്ചനയ്ക്കെതിരെയുള്ള സത്യത്തിന്റെ വിജയമാണ് ഈ കോടതി വിധിയിലുടെ നടപ്പായിരിക്കുന്നത് എന്നും കേരളാ കോണ്‍ഗ്രസ് (എം) പി.ജെ. ജോസഫ് വിഭാഗം കോട്ടയം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പില്‍ അഭിപ്രായപ്പെട്ടു.
പാലാ വാര്‍ത്ത അപ്ഡേറ്റുകള് മൊബൈലില്‍ ലഭിക്കുന്നതിന് വാട്സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 10 / GROUP 7. Subscribe YouTube Channel / Like Facebook Page