ഈരാറ്റുപേട്ട: പുണ്യ റമദാന് പരിസമാപ്തി കുറിച്ച് ശവ്വാലിൻ മാസപ്പിറവി വിശ്വാസി ഹൃദയത്തിൽ സന്തോഷവും ആനന്ദവുമായി കടന്ന് വന്നിരിക്കുകയാണ്. വിശ്വാസികളുടെ രണ്ട് ആഘോഷങ്ങളിൽ ഒന്നായ ഈദുൽ ഫിത്വർ, പെരുന്നാൾ നമസ്കാരം സംയുക്ത ഈദ് ഗാഹ് കമ്മറ്റിയുടെ നേതൃത്വത്തിൽ നാളെ രാവിലെ 7.15 ന് നടക്കൽ സ്പോർടിഗോ ടർഫ് ഗ്രൗണ്ടിൽ നടക്കും. പ്രമുഖ പണ്ഡിതനും എരുമേലി മസ്ജിദുൽ ഹിറ ഖതീബുമായ സാജിദ് നദ്‌വി ഖുതുബ നിർവഹിക്കും.

ഈരാറ്റുപേട്ടയിൽ പത്ത് വർഷത്തിലേറെയായി ജമാഅത്തെ ഇസ്‌ലാമി,ഫൗസിയ മജ്ലിസുൽ ഖുർആൻ, കെ.എൻ.എം മർകസുദഅവ കൂട്ടായ്മയുടെ സംയുക്ത ഈദ് ഗാഹ് കമ്മറ്റിയുടെ നേതൃത്വത്തിൽ രണ്ട് പെരുന്നാൾ ദിനങ്ങളിലും ആ ബാലവൃദ്ധം ജനങ്ങളെ ഉൽപ്പെടുത്തി ഈദ് ഗാഹ് നടത്തിവരുന്നു.