പാലാ: ഇടപ്പാടിയില്‍ ബസും ഓട്ടോയും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥിനി മരിച്ചു. അഞ്ച് പേര്‍ക്ക് പരിക്ക്. ഒരു കുട്ടിയ്ക്ക് ഗുരുതരം. രാത്രി 9.30 ഓടു കൂടിയാണ് സംഭവം.
പാലാ നെല്ലിയാനി പള്ളിക്കു സമീപം താമസിക്കുന്ന തെക്കേ നെല്ലിയാനി വീട്ടില്‍ സുധീഷിന്റെ മകള്‍ കൃഷ്ണപ്രിയയാണ് മരണമടഞ്ഞത്. സുധീഷ് അമ്മയേയും കൂട്ടി കയ്യൂര്‍ ഉള്ള ഭാര്യാ വീട്ടില്‍ ഭാര്യയോടും മൂന്ന് കുട്ടികളോടുമൊപ്പം പോയി മടങ്ങി വരികെയാണ് അപകടമെന്നാണ് പ്രാഥമിക വിവരം.

പരിക്കേറ്റ അമ്മയും സുധീഷും ഭാര്യയും രണ്ട് മക്കളും പാലാ ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിററിയില്‍. മരണമടഞ്ഞ വിദ്യാര്‍ത്ഥിനി കൃഷ്ണപ്രിയ പാലാ.സെ.മേരീസ് സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ്.