ഇടമറ്റത്ത് കഞ്ചാവ് നാട്ടുകാര്‍ പിടിച്ചു, ഒരാള്‍ കസ്റ്റഡിയില്‍

പാലാ: പാലാ ഇടമറ്റത്ത് വില്‍പനയ്‌ക്കെത്തിച്ച കഞ്ചാവ് നാട്ടുകാര്‍ പിടികൂടി പോലീസിനു കൈമാറി. ഒരു പായ്ക്കറ്റ് കഞ്ചാവാണ് നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്. ഞായറാഴ്ച രാത്രിയിലാണ് സംഭവം.

ഇവരില്‍ നിന്നു വീണു കിട്ടിയ ഒരു ഫോണും നാട്ടുകാര്‍ പോലീസില്‍ ഏല്‍പ്പിച്ചിട്ടുണ്ട്.

മൂന്നു യുവാക്കളാണ് കഞ്ചാവു വില്‍പനയ്‌ക്കെത്തിയതെന്ന് നാട്ടുകാര്‍ പറഞ്ഞു. ബൈക്കിലെത്തിയ ഇവരെ പിടികൂടാനായില്ല. അതേ സമയം, നഷ്ടപ്പെട്ട ഫോണ്‍ എടുക്കാനെത്തിയ യുവാവിനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു.

ഇയാള്‍ക്കെതിരെ കോവിഡ് നിയമലംഘനം അടക്കമുള്ള കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ടെന്ന് പാലാ പോലീസ് അറിയിച്ചു.

കഞ്ചാവ് കേസില്‍ ഉള്‍പ്പെട്ട പ്രതികളെക്കുറിച്ച് കൃത്യമായ സൂചന ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും കേസെടുക്കുമെന്നും പോലീസ് അറിയിച്ചു.

You May Also Like

Leave a Reply