തീക്കോയി പഞ്ചായത്തിലെ യുഡിഎഫ് -എസ്ഡിപിഐ കൂട്ടുകെട്ട് മതനിരപേക്ഷയോടുള്ള വെല്ലുവിളി: ഡിവൈഎഫ്‌ഐ

തീക്കോയി: പഞ്ചായത്തിലെ ഭരണസമിതി തിരഞ്ഞെടുപ്പില്‍ വര്‍ഗീയ ശക്തിയായ എസ്ഡിപിഐയുടെ പിന്തുണയോടെ ഭരണം പിടിച്ചത് മതനിരപേക്ഷ സമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന് ഡി.വൈ.എഫ്.ഐ തീക്കോയി മേഖലാ കമ്മിറ്റി.

ഭരണസമിതിയില്‍ പിന്തുണ കിട്ടുന്നതിനായി 13ആം വാര്‍ഡിലെ യുഡിഫ് വോട്ടുകള്‍ എസ്ഡിപിഐക്ക് മറിച്ചു നല്‍കുകയാണ് ഉണ്ടായത്. യുഡിഫിന് 13-ആം വാര്‍ഡില്‍ ഉണ്ടായ വോട്ട് തകര്‍ച്ച ഇതിന് തെളിവാണ്.

കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പിണക്കം മൂലം ഭരണസമിതിയില്‍ ഭൂരിപക്ഷം നഷ്ടപ്പെടാതിരിക്കാന്‍ എസ്.ഡി.പി.ഐയുമായി നെറികെട്ട കച്ചവടമാണ് യുഡിഫ് തീക്കോയില്‍ നടത്തിയത്.

ഈ വോട്ട് കച്ചവടങ്ങള്‍ മൂലം 13ആം വാര്‍ഡിലും തീക്കോയി പഞ്ചായത്തിലും യുഡിഫിന്റെ പ്രസക്തിയും മത നിരപക്ഷതയും നഷ്ടപെട്ടിരിക്കുകയാണെനും ഡിവൈഎഫ്‌ഐ തീക്കോയ് മേഖല പ്രസിഡന്റ് ഷാരോണ്‍ ടോം അറിയിച്ചു.

പാലാ വാര്‍ത്ത അപ്‌ഡേറ്റുകള്‍ മൊബൈലില്‍ ലഭിക്കുന്നതിന് വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 10 / GROUP 7. Subscribe YouTube Channel / Like Facebook Page

You May Also Like

Leave a Reply