ഒറ്റയ്ക്കല്ല കൂടെയുണ്ട്; തീക്കോയിയ്ക്കു സാന്ത്വനമായി ഡി.വൈ.എഫ്.ഐയുടെ സ്‌നേഹ വണ്ടികള്‍

തീക്കോയി: പഞ്ചായത്തില്‍ കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ കോവിഡ് പരിശോധനയ്ക്കും ചികിത്സയ്ക്കും മറ്റ് ആവശ്യങ്ങള്‍ക്കും ഒക്കെയായി യാത്രാക്ലേശം അനുഭവിക്കുന്നവരുടെ ബുദ്ധിമുട്ട് അകറ്റുവാന്‍ ഡിവൈഎഫ്‌ഐ തീക്കോയ് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ‘കോവിഡ് 19 മഹാമാരി രണ്ടാം തരംഗം ശ്രദ്ധയോടെ അതിജീവിക്കാം, നിങ്ങള്‍ ഒറ്റയ്ക്കല്ല കൂടെയുണ്ട് ഡിവൈഎഫ്‌ഐ’ എന്ന മുദ്രാവാക്യമുയര്‍ത്തി ഡിവൈഎഫ്‌ഐയുടെ സ്‌നേഹ വണ്ടികള്‍ സഞ്ചാരിച്ചു തുടങ്ങി.

കോവിഡ് രോഗികള്‍ക്കും അവരുടെ വീട്ടുകാര്‍ക്കും ആശുപത്രിയിലും, പരീക്ഷ എഴുത്തുവാന്‍, തുടങ്ങിയ ആവിശ്യങ്ങള്‍ക്കായാണ് വാഹനം തയാറാക്കിയിരിക്കുന്നത് നിര്‍ധനരായവര്‍ക്ക് തീര്‍ത്തും സൗജന്യമായും ശേഷിയുള്ളവരുടെ കയ്യില്‍ നിന്ന് അവരാല്‍ കഴിയുന്ന ചെറിയ സംഭാവനകള്‍ സ്വീകരിച്ചുമാണ് വാഹനങ്ങള്‍ ഓടുന്നത്.

Advertisements

സിപിഐഎം ജില്ലാ കമ്മിറ്റി അംഗം ജോയ് ജോര്‍ജ് തീക്കോയ് ടൗണില്‍ ഫ്‌ളാഗ് ഓഫ് നിര്‍വഹിച്ചുകൊണ്ട് പദ്ധതിക്ക് തുടക്കം കുറിച്ചു. ആദ്യഘട്ടത്തില്‍ തീക്കോയി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ ഓടുന്നതിനായി മൂന്ന് വാഹനങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്.

സിപിഐഎം ലോക്കല്‍ സെക്രട്ടറി സിബി, ഡിവൈഎഫ്‌ഐ പൂഞ്ഞാര്‍ ബ്ലോക്ക് വൈസ് പ്രസിഡണ്ട് കെ ആര്‍ അമീര്‍ഖാന്‍, കമ്മിറ്റി അംഗം ജെറി വര്‍ഗീസ് തുടങ്ങിയവര്‍ സംസാരിച്ചു.

വരുംദിവസങ്ങളില്‍ തീക്കോയി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ അണു നശീകരണവും, കോവിഡ് വാക്‌സിനേഷനായുള്ള രജിസ്‌ട്രേഷന്‍ ഹെല്‍പ് ഡസ്‌ക്കും,സ്‌നേഹ വണ്ടികള്‍ പരിപാടിയുടെ ഭാഗമായി കൂടുതല്‍ വാഹനങ്ങളും ക്രമീകരിക്കുമെന്ന് മേഖലാ സെക്രട്ടറി സജിത്ത് സോമന്‍ പ്രസിഡന്റ് റോണി സന്തോഷ് തുടങ്ങിയവര്‍ അറിയിച്ചു.

വാഹനങ്ങള്‍ക്കും മറ്റാവശ്യങ്ങള്‍ക്കുമായി ബന്ധപ്പെടേണ്ട നമ്പര്‍: 9778261802, 98462 97232, 9744022542, 8848659311

പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും മറ്റ് അറിവുകളും വാട്ട്‌സാപ്പില്‍ ലഭിക്കുന്നതിന് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 3, GROUP 5

You May Also Like

Leave a Reply